എൻ എ നെല്ലിക്കുന്നിന് 96.56 ലക്ഷത്തിന്റെ ആസ്‌തി, കേസില്ല

കാസർകോട്: (www.kasargodvartha.com 18.03.2021)  മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്നിന് 96,56,086 രൂപയുടെ ആസ്‌തി. ഭാര്യയുടെ പേരിൽ 76,21,693 രൂപയുടെ ആസ്തിയുമുണ്ട്. എൻ എ നെല്ലിക്കുന്ന് സമർപിച്ച നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയത്.
                                                                              
N.A.Nellikunnu, UDF, Muslim-league, News, Top-Headlines, Kasaragod, Kerala, N A Nellikunnu has assets worth Rs 96.56 lakh, no case.

എൻ എയുടെ കൈവശം 30,000 രൂപയും ഭാര്യയുടെ കൈവശം 15,000 രൂപയുമാണുള്ളത്. വിവിധ ബാങ്ക് അകൗണ്ടുകളിലായി 4,22,911 രൂപയുണ്ട്. ഭാര്യയുടെ പേരിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന 80 പവൻ സ്വർണമുണ്ട്. നാല് വാഹനങ്ങൾ സ്വന്തമായുണ്ട്.

എൻ എയുടെ പേരിൽ കേസുകളൊന്നും ഇല്ല. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. കാസർകോട് ഗവ. കോളജിൽ നിന്ന് ബി എ പഠിച്ചുവെങ്കിലും പൂർത്തിയായിട്ടില്ലെന്ന് സത്യവാങമൂലത്തിലുണ്ട്.

ബുധനാഴ്ചയാണ് എൻ എ നാമനിർദേശ പത്രിക സമർപിച്ചത്. മാലിക് ദീനാർ, നെല്ലിക്കുന്ന് മഖ്ബറകളിൽ പ്രാർഥന നടത്തിയ ശേഷം പ്രകടനമായാണ് പത്രിക സമർപണത്തിന് എത്തിയത്.


Keywords: N.A.Nellikunnu, UDF, Muslim-league, News, Top-Headlines, Kasaragod, Kerala, N A Nellikunnu has assets worth Rs 96.56 lakh, no case.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?