ഇന്തോനേഷ്യയിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ തീപിടുത്തം; സമീപത്തുള്ള 950 ഓളം ജീവനക്കാരെ ഒഴിപ്പിച്ചു
ജെകാര്‍ത്ത: (https://ift.tt/31tmiAA) പശ്ചിമ ജാവയിലെ ബൊലോംഗന്‍ ഓയില്‍ റിഫൈനറിയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തെ തുടര്‍ന്ന് റിഫൈനറി അടച്ചുപൂട്ടിയതായി ഇന്തോനേഷ്യന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ പെര്‍ടാമിന തിങ്കളാഴ്ച അറിയിച്ചു. സമീപത്തുള്ള 950 ഓളം ജീവനക്കാരെ ഒഴിപ്പിച്ചതായി പെര്‍ടാമിന പറഞ്ഞു. പൊള്ളലേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പെര്‍ടാമിന വക്താവ് ഇഫ്കി സുകാര്യ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം.
അര്‍ദ്ധരാത്രിക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. മോശം കാലാവസ്ഥയില്‍ പൊട്ടിത്തെറിച്ചതായി പെര്‍ടാമിന പ്രസ്താവനയില്‍ പറഞ്ഞു. തീ കൂടുതല്‍ വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. റിഫൈനറിയുടെ സ്റ്റോറേജ് യൂണിറ്റുകളിലാണ് തീ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രോസസ്സിംഗ് പ്ലാന്റില്‍ യാതൊരുവിധ സ്വാധീനവും ഉണ്ടായിട്ടില്ലെന്നും പെര്‍ടാമിന പറഞ്ഞു.
അതേസമയം തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണ്. എന്നാല്‍ സംഭവത്തിനിടയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതില്‍ വെസ്റ്റ് ജാവ പോലീസ് പങ്കാളികളാകുമെന്ന് പൊലീസ് വക്താവ് എര്‍ഡി ചാനിയാഗോ റോയിടേഴ്സിനോട് പറഞ്ഞു.
Powered by Info News For You

Comments
Post a Comment