93-ാമത് ഓസ്‌കാര്‍ പുരസ്‌കാരം; നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് പ്രഖ്യാപിക്കും, 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ മാര്‍ച് 15ന്


മുംബൈ: (https://ift.tt/3qI21Bc) 93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് പ്രഖ്യാപിക്കും. ലൈവ് സ്ട്രീമിങ്ങിലൂടെ രണ്ട് ഭാഗങ്ങളായാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രിയങ്കയും നികും ഇക്കാര്യം അറിയിച്ചത്. 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ മാര്‍ച് 15നാണ് പ്രഖ്യാപിക്കുക എന്ന് അകാഡമി അധികൃതര്‍ അറിയിച്ചു. 

'ഓസ്‌കാര്‍ നോമിനേഷന്‍ ഒറ്റക്ക് പ്രഖ്യാപിക്കാന്‍ പറ്റുമോ? ചുമ്മ പറഞ്ഞതാണ്. ഈ വരുന്ന തിങ്കളാഴ്ച്ച ഞാനും നികും ഒരുമിച്ച് നോമിനേഷനുകള്‍ പ്രഖ്യാപിക്കും. അകാഡമിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഞങ്ങളെ ലൈവായി കാണാം.' എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

News, National, India, Mumbai, Entertainment, Cinema, Actress, Priyanka Chopra, Husband, Oscar, Award, Social Media, Priyanka Chopra and Nick Jonas to announce Oscars 2021 nominations


സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ എം വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടി. മാര്‍ച് 5 മുതല്‍ 10 വരെ നടക്കുന്ന വോടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്.

2021 ഏപ്രിലില്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അകാഡമി അറിയിച്ചിരുന്നു. കോവിഡ് വ്യാപനം സിനിമ മേഖലയെ കാര്യമായി ബാധിച്ചതിനാലാണ് പുരസ്‌കാര ചടങ്ങ് വൈകിയത്.

Keywords: News, National, India, Mumbai, Entertainment, Cinema, Actress, Priyanka Chopra, Husband, Oscar, Award, Social Media, Priyanka Chopra and Nick Jonas to announce Oscars 2021 nominations

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?