പിതാവ് ഓടിച്ച ലോറിക്കടിയിൽ പെട്ട് 8 വയസുകാരൻ ദാരുണമായി മരിച്ചു

മംഗളൂരു: (www.kasargodvartha.com 11.03.2021) പിതാവ് ഓടിച്ച ലോറിക്കടിയിൽ പെട്ട് എട്ട് വയസുകാരൻ ദാരുണമായി മരിച്ചു. ഉജിറെ അത്താജയിലെ ഇബ്രാഹിം - റഹ്‌മത് ദമ്പതികളുടെ മകൻ മുർശിദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂഡബിദ്രിയിലായിരുന്നു അപകടം.

An 8-year-old boy has died after being hit by a lorry driven by his father

ഇബ്രാഹിമിന്റെ കൂടെ ലോറിയിൽ കല്ല് ക്വാറിയിലേക്ക് മുർശിദും പോയിരുന്നു. അവിടെവെച്ച് ഇബ്രാഹിം ഓടിച്ച  ലോറിക്കടിയിൽ മുർശിദ് അബദ്ധത്തിൽ പെടുകയുമായിരുന്നു. ലോറിയുടെ ടയർ  മുർശിദിന്റെ ദേഹത്ത് കയറി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇബ്രാഹിമിന്റെ രണ്ട് മക്കളിൽ മൂത്തയാളാണ് മുർശിദ്. സഫ സഹോദരിയാണ്. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ഉജിറെ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

സംഭവത്തിൽ മൂഡബിദ്രി പൊലീസ് കേസെടുത്തു.

Keywords: Mangalore, Karnataka, News, Lorry, Father, Dead, Hospital, Police, Top-Headlines, An 8-year-old boy has died after being hit by a lorry driven by his father.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?