കുട്ടിയുടെ ഡയപറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂർ: (www.kasargodvartha.com 15.03.2021) കുട്ടിയുടെ ഡയപറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി കാസർകോട് സ്വദേശിയെ  കണ്ണൂർ വിമാനത്താവളത്തിൽ  പിടികൂടി. കാസർകോട്ടെ ഹസൈനാർ ആണ് പിടിയിലായത്.  85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വർണം കണ്ടെടുത്തു.

Kasaragod, Kannur, Kerala, News, Gold, Airport, Police, Arrest, Baby, Top-Headlines, Kasargod resident who tried to smuggle gold worth Rs 85 lakh in baby's diaper arrested at Kannur airport.

കുട്ടിയുടെ ഡയപറിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബസമേതമാണ് ഹസൈനാർ വിദേശത്ത് നിന്ന് എത്തിയത്.

കസ്റ്റംസ് അസിസ്റ്റൻ്റ് കമീഷണർ മധൂസൂദന ഭട്ട്, സൂപ്രണ്ട് പി സി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ വേട്ട നടത്തിയത്.

കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയുളള സ്വർണക്കടത്ത് വർധിച്ചതിനാൽ കസ്റ്റംസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ടെങ്കിലും പൂർണമായി തടയിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സൈകിളിന്റെ പെഡലിൽ ഒളിപ്പിച്ച് കടത്തിയ സ്വർണവും പിടികൂടിയിരുന്നു. കാസർകോട് സ്വദേശിയാണ് 350 ഗ്രാം തൂക്കം വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്.

Keywords: Kasaragod, Kannur, Kerala, News, Gold, Airport, Police, Arrest, Baby, Top-Headlines, Kasargod resident who tried to smuggle gold worth Rs 85 lakh in baby's diaper arrested at Kannur airport.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?