കാരുണ്യ ലോടെറിയുടെ ഭാഗ്യം തേടിയെത്തിയത് പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്കെത്തിയ അതിഥി തൊഴിലാളിയെ; അടിച്ചത് 80 ലക്ഷം

തിരുവനന്തപുരം: (www.kvartha.com 05.03.2021) പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്കെത്തിയ അതിഥി തൊഴിലാളിയെ തേടിയെത്തിയത് കേരള ലോട്ടറിയുടെ 8ം ലക്ഷം. ഭാഗ്യദേവത ലക്ഷങ്ങളുടെ സൗഭാഗ്യം നല്‍കിയപ്പോള്‍ ഞെട്ടിപ്പോയ അതിഥി തൊഴിലാളി ഇതോടെ പൊലീസ് സഹായം തേടി. സഹായം തേടിയെത്തിയ ആളിനെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിഭാ മണ്ഡലിനാണ് കാരുണ്യ പ്ലസ് ടികെറ്റിന്റെ വ്യാഴാഴ്ച നറുക്കെടുത്ത നമ്പര്‍ pc 359410 ടികെറ്റിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്.

മരുതംകുഴിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായെത്തിയ ആളാണ് ഇദ്ദേഹം. ലക്ഷപ്രഭുവായെന്നു അറിഞ്ഞതോടെ ടികെറ്റ് കൈയില്‍ കൊണ്ടു നടക്കാന്‍ അദ്ദേഹത്തിന് പേടി. നേരെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് പോയി. കാര്യം അവതരിപ്പിച്ചു. പൊലീസ് ഒട്ടും മടിക്കാതെ ഇദ്ദേഹത്തിന് സഹായം വാഗ്ദാനം നല്‍കി. ബാങ്ക് അകൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കില്‍ അകൗണ്ട് എടുത്ത് നല്‍കാന്‍ സൗകര്യം ഒരുക്കി.Man from Bengal goes to Kerala to find work, wins Rs 80 lakh lottery, Thiruvananthapuram, News, Lottery, Business, Police, Protection, Kerala


ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിച്ചു. അവര്‍ സ്റ്റേഷനില്‍ എത്തി ടികെറ്റ് സ്വീകരിച്ചു. ഹിന്ദി മാത്രം വശമുള്ള പ്രതിഭാ മണ്ഡലിന് മേല്‍വിലാസം അറിയില്ല. അതിനാല്‍ വെള്ളിയാഴ്ച ഉടമയുമായി എത്തി മേല്‍വിലാസം നല്‍കി അകൗണ്ട് തുറക്കാന്‍ നിര്‍ദേശം നല്‍കി. ടികെറ്റ് പൊലീസിന്റെ സാന്നിധ്യത്തില്‍ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പൊലീസ് വാഹനത്തില്‍ തന്നെ സൗകര്യം ഒരുക്കി. വെള്ളിയാഴ്ച ലോടെറി ഓഫിസില്‍ ടികെറ്റ് മാറ്റി വാങ്ങാനായും ഈ അതിഥി തൊഴിലാളി എത്തുന്നുണ്ട്.

Keywords: Man from Bengal goes to Kerala to find work, wins Rs 80 lakh lottery, Thiruvananthapuram, News, Lottery, Business, Police, Protection, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?