നിലമ്പൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്ക്
നിലമ്പൂര്‍: (www.kvartha.com 18.03.2021) നിലമ്പൂരില്‍ തെരുവുനായുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. നിലമ്പൂര്‍-കോവിലകത്തുമുറി റോഡിലും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ആക്രമണം. ചുങ്കത്തറ സ്വദേശി നിസാര്‍ (28), രാധാമണി (60), നിലമ്പൂര്‍ സ്വദേശി ഗോവിന്ദ് (17), കരുളായി സ്വദേശികളായ ബുഷ്റ (34), സുബൈദ (51) എന്നിവര്‍ക്കാണ് വൈകീട്ട് മൂന്ന് മണിയോടെ കോവിലകത്ത് മുറി റോഡില്‍ നായുടെ കടിയേറ്റത്.
ആക്രമണത്തില്‍ പരിക്കേറ്റവര്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഓടി രക്ഷപ്പെട്ട നായ വൈകീട്ട് ആറ് മണിക്ക് വീണ്ടും നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, മില്‍മ റോഡ് എന്നിവിടങ്ങളില്‍ അക്രമണം അഴിച്ചുവിട്ടു. ഇവിടെ രണ്ടുപേര്‍ക്കാണ് കടിയേറ്റത്.
Keywords: News, Kerala, Injured, Dog, attack, Treatment, hospital, 7 injured in dog attack in Nilambur
Powered by Info News For You

Comments
Post a Comment