സര്‍വകലാശാല ഗൈനകോളജിസ്റ്റിന്റെ ലൈംഗികാതിക്രമം നേരിട്ടത് 710 സ്ത്രീകള്‍; 7980 കോടി രൂപ നഷ്ടപരിഹാരം



കലിഫോര്‍ണിയ: (https://ift.tt/3tNu6cq) സര്‍വകലാശാല ഗൈനകോളജിസ്റ്റിന്റെ ലൈംഗികാതിക്രമം നേരിട്ട 710 സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ലൈംഗികാതിക്രമ കേസില്‍ യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് നല്‍കുന്നത്. സ്റ്റുഡന്റ് ഹെല്‍ത് സെന്ററിലെ ഗൈനകോളജിസ്റ്റില്‍ നിന്നാണ് ലൈംഗികാതിക്രമം നേരിട്ടത്. സംഭവത്തില്‍ യുഎസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല 110 കോടി ഡോളര്‍ (7980 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കും. 

സര്‍വകലാശാല ഗൈനകോളജിസ്റ്റായ ജോര്‍ജ് ടിന്‍ഡാലിന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നൂറുകണക്കിന് സ്ത്രീകളാണ് പരാതിയുമായി എത്തിയത്. സ്റ്റുഡന്റ്‌സ് ഹെല്‍ത് ക്ലിനികില്‍ 1989 മുതല്‍ 2016 വരെ സര്‍വിസിലുണ്ടായിരുന്ന ഇയാള്‍ തലമുറകളായുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം കാട്ടിയിരുന്നു. സര്‍വകലാശാല ക്യാമ്പസിലെ ഗൈനകോളജിസ്റ്റിനെതിരെ പരാതി നല്‍കിയ വനിതകള്‍ക്കാണ് തുക നല്‍കുക. 

മോശം സ്പര്‍ശനം മുതല്‍ ബലാത്സംഗം വരെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇനിയും നിരവധി ലൈംഗികാതിക്രമ കേസുകളില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്. 53 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റങ്ങള്‍. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് 74കാരനായ ഗൈനകോളജിസ്റ്റിന്റെ ലൈസന്‍സ് റദ്ദാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

News, World, America, Doctor, Abuse, Pregnant Woman, Women, Fine, Compensation, US university to pay over $1 billion in gynecologist abuse settlement


ചികിത്സക്കെത്തിയ സ്ത്രീകളുടെ ചിത്രമെടുക്കുകയും ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്നതും ഡോക്ടറുടെ വിനോദമായിരുന്നു. 17കാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ പരാതിയുമായി വന്നിട്ടുണ്ട്. ഏഷ്യക്കാര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ ഇയാള്‍ പ്രത്യേകം ലക്ഷ്യമിട്ടിരുന്നതായും ആരോപണമുണ്ട്.  

അതിക്രമം നേരിടേണ്ടിവന്ന സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകാനാണ് നഷ്ടപരിഹാരതുകയെന്ന് സര്‍വകലാശാല പ്രസിഡന്റ് കരോള്‍ ഫോള്‍ട് പറഞ്ഞു. അതിക്രമം തുറന്നുപറയാന്‍ തയാറായി വന്ന വനിതകളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.   

Keywords: News, World, America, Doctor, Abuse, Pregnant Woman, Women, Fine, Compensation, US university to pay over $1 billion in gynecologist abuse settlement

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?