തപാല്‍ ഓഫീസുകളില്‍ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഏപ്രില്‍ 7
ന്യൂഡെല്‍ഹി: (https://ift.tt/3s03W5B) കേരളത്തിലെ വിവിധ തപാല്‍ ഓഫീസുകളില്‍ 1421 ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്കാണ് നിയമനം. ഏപ്രില്‍ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് (നാലുമണിക്കൂര്‍)12,000 രൂപയാണ് ശമ്പളം. (5മണിക്കൂര്‍)-14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവക് തസ്തികയില്‍ (4മണിക്കൂര്‍) -10,000 രൂപ. (5മണിക്കൂര്‍)-12,000 രൂപ എന്നിങ്ങനെയാണ് ശമ്പളം.
സെകന്‍ഡറി സ്‌കൂള്‍ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍/ട്രാന്‍സ്വുമണ്‍/എസ് സി/എസ് ടി/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ https://ift.tt/3cIxyOC എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Powered by Info News For You

Comments
Post a Comment