അപ്രത്യക്ഷമാവുന്ന വാട്സ് ആപ് സന്ദേശങ്ങളുടെ കാലാവധി 7 ദിവസം എന്നതിൽ നിന്നും 24 മണിക്കൂറായി കുറയ്ക്കാൻ ഒരുങ്ങുന്നു

ന്യൂഡെൽഹി: (www.kvartha.com 07.03.2021) അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന വാട്സ് ആപ് ഫീചറിന്റെ സമയം വെട്ടികുറയ്ക്കാൻ ഒരുങ്ങുന്നു. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നാല്‍ ഇതിന്‍റെ കാലവധി 24 മണിക്കൂറായി കുറയ്ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപിന്‍റെ തീരുമാനം.

വാട്സ് ആപിലെ പുതിയ ഫീചറുകള്‍ പുറത്തുവിടുന്ന വാട്സ് ആപ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപോര്‍ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

News, Whatsapp, New Delhi, Delhi, News, National, India, Facebook, Social Media,

അതേ സമയം 24 മണിക്കൂര്‍ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് സൂചന. വേണമങ്കില്‍ ഉപയോക്താവിന് പഴയ പോലെ 7 ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലവധിയായി സ്വീകരിക്കാം.

ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപിലെ, വ്യക്തികള്‍ക്കിടയിലോ ഈ ഫീചര്‍ ഓഫായി നില്‍ക്കുകയായിരിക്കും. ഇത് ഇന്‍ഫോയില്‍ പോയി ഓണാക്കിയിടണം.

ഗ്രൂപില്‍ ഇത് ഓണാക്കിയാല്‍ ഗ്രൂപിലെ എല്ലാ സന്ദേശങ്ങളും 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ വ്യക്തികള്‍ക്കിടയില്‍ ഇരുപേരും ഇത് ഓണാക്കിയിടണം.

Keywords: News, Whatsapp, New Delhi, Delhi, News, National, India, Facebook, Social Media, WhatsApp messages to be reduced in duration from 7 days to 24 hours.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?