നിമിഷനേരം കൊണ്ട് കോടിപതിയായി കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനിയിലെ ജോലിക്കാരന്‍; ഫോണിലൂടെ കടമായി വാങ്ങിയ ലോടെറിക്ക് 6 കോടി സമ്മാനം


ആലുവ: (https://ift.tt/3c9v8JQ) നിമിഷനേരം കൊണ്ട് കോടിപതിയായി കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനിയിലെ ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി കെ ചന്ദ്രന്‍. ഫോണിലൂടെ കടമായി വാങ്ങിയ ടികെറ്റിനാണ് സംസ്ഥാന സര്‍കാര്‍ ലോടെറിയുടെ സമര്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചത്. 

നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുന്‍പില്‍ ലോടെറി വില്‍ക്കുന്ന സ്മിജ കെ മോഹന്റെ പക്കല്‍ വിറ്റുപോകാതെ ബാക്കിയായ 12 ടികെറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

സ്ഥിരമായി ടികെറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടികെറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടികെറ്റുകളുടെ നമ്പറുകള്‍ സ്മിജ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് എസ്ഡി 316142 നമ്പര്‍ ടികെറ്റ് എടുത്തു മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ പറഞ്ഞു. ടികെറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

News, Kerala, State, Aluva, Lottery, Lottery Seller, Finance, Technology, Business, Bank, Employee of a pottery company becomes millionaire


സ്മിജ ടികെറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോടോ ചന്ദ്രനു വാട്‌സാപില്‍ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടികെറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടികെറ്റ് അപ്പോള്‍ സ്മിജയുടെ പക്കല്‍ തന്നെയായിരുന്നു. പിന്നീട് അവരും ഭര്‍ത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചുകൊടുത്തു. നികുതി കഴിഞ്ഞു ചന്ദ്രനു 4 കോടി 20 ലക്ഷം രൂപ ലഭിക്കും. കടബാധ്യതകളും മറ്റും തീര്‍ത്തു ബാക്കി തുകകൊണ്ടു സ്വസ്ഥമായി ജീവിക്കാനാണു ചന്ദ്രന്‍ ഉദ്ദേശിക്കുന്നത്.


Keywords: News, Kerala, State, Aluva, Lottery, Lottery Seller, Finance, Technology, Business, Bank, Employee of a pottery company becomes  millionaire

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?