നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; കോഴിക്കോട് അധ്യാപകന് വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും


കോഴിക്കോട്: (https://ift.tt/3bJSMfw) നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കിനാണ് കോഴിക്കോട് പോക്സോ കോടതി ജഡ്ജി സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശിക്ഷയുള്ള വകുപ്പ് പ്രകാരം ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.

പോക്സോ നിയമം മൂന്ന് വകുപ്പുകളിലായി 20 കൊല്ലം വീതം 60 കൊല്ലവും ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പില്‍ ഏഴു വര്‍ഷവും ഉള്‍പ്പെടെയാണ് 67 കൊല്ലം തടവ്. പിഴത്തുകയും പകുതി ഇരയ്ക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ കെ സുനില്‍കുമാറാണ് ഹാജരായത്.

News, Kerala, State, Kozhikode, Police, Molestation, Abuse, Child Abuse, Punishment, Fine, Child Abuse imprisonment and 50000 fine for School Teacher Kozhikkode


2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകനെതിരെ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത്. അധ്യാപകന്‍ തന്നെ പല തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്.

Keywords: News, Kerala, State, Kozhikode, Police, Molestation, Abuse, Child Abuse, Punishment, Fine, Child Abuse imprisonment and 50000 fine for School Teacher Kozhikkode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?