കിണറ്റില്‍ വീണ ആടിനെയും രക്ഷിക്കാനിറങ്ങിയ 61കാരനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്

നാദാപുരം: (www.kvartha.com 03.03.2021) അരൂരില്‍ കിണറ്റില്‍ വീണ ആടിനെയും രക്ഷിക്കാനിറങ്ങിയ 61കാരനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. അരൂരിലെ പടിഞ്ഞാറക്കണ്ടി ജ്യോതികുമാറിന്റെ കിണറ്റില്‍ അയല്‍വാസിയായ ഗുരുക്കള്‍കണ്ടി പൊക്കന്റെ (61) ആട് വീഴുകയായിരുന്നു.

ഉടനെ ആടിനെ രക്ഷിക്കാനായി ഉടമസ്ഥനായ പൊക്കന്‍ കിണറ്റില്‍ ഇറങ്ങിയെങ്കിലും കിണറ്റില്‍ കുടുങ്ങി. വെള്ളത്തില്‍ മുങ്ങിത്താണ ആടിനെ പൊക്കന്‍ സാഹസികമായി കൈകളില്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ആടിനെയും പൊക്കനെയും കരക്ക് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം വിഫലമായതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.  

Nadapuram, News, Kerala, Animals, Escaped, Well, Fire Force rescued man and goat that had fallen into a well

ചേലക്കാട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ആടിനെയും ഉടമസ്ഥനെയും കര കയറ്റി. സീനിയര്‍ ഫയര്‍മാന്‍ ആര്‍ രാമദാസ്, ദീപക്, ആര്‍ എന്‍ രനീഷ്, പി എം വിജേഷ്, കെ പി ശ്രീജിത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Keywords: Nadapuram, News, Kerala, Animals, Escaped, Well, Fire Force rescued man and goat that had fallen into a well


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?