കാറിൽ നിന്നും 5 ലക്ഷം രൂപ കവർന്നതിലും കുഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസിലും പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 26.03.2021) കാറിൽ നിന്നും അഞ്ച് ലക്ഷം രൂപ കവർന്നതിലും കുഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസിലും പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കുഡ്‌ലു പരിധിയിലെ അബ്ദുൽ മഅ്ശൂഖി (30) നെയാണ് വിദ്യാനഗർ സിഐ ശ്രീജിത് കോടെരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.

                                                                             

Kasaragod, Kerala, News, Theft, Car, Robbery, Bank, Arrest, Man arrested for stealing Rs 5 lakh from a car and robbing Kudlu Bank

 2011 ലും 2014 ലും നടന്ന കൊള്ളയിലാണ് നേരത്തേ റിമാൻഡിലായിരുന്നത്. റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏഴ് വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്.

വനിതാ ജീവനക്കാരികളെ  ബന്ദികളാക്കി ആയുധങ്ങൾ കാട്ടിയാണ്  കുഡ്‍ലു സെർവീസ് സഹകരണ ബാങ്കിൻ്റെ എരിയാൽ ശാഖയിൽ നിന്ന് 17.684 കിലോഗ്രാം സ്വർണവും 12.50 ലക്ഷം രൂപയും കൊള്ളയടിച്ച സംഘത്തിലും ചെങ്കള സന്തോഷ് നഗറിൽ കാർ തടഞ്ഞു നിർത്തി അഞ്ച് ലക്ഷം കൊള്ളയടിച്ച  കേസിലും പ്രതിയാണ്. 2014 ൽ വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്.  കോടതിയിൽ  ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.


Keywords: Kasaragod, Kerala, News, Theft, Car, Robbery, Bank, Arrest, Man arrested for stealing Rs 5 lakh from a car and robbing Kudlu Bank 

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?