കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ബികാനീര്‍: (www.kvartha.com 22.03.2021) കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനീറിലെ ഹിമ്മാതാസര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം. സേവാറാം (നാല്), രവീന(ഏഴ്), രാധ (അഞ്ച്), പൂനം (എട്ട്), മാലി എന്നിവരാണ് മരിച്ചത്. കാലിയായ പത്തായത്തിലേക്ക് ഓരോ കുട്ടികള്‍ വീതം എടുത്തുചാടുകയായിരുന്നു.

കുട്ടികള്‍ പത്തായത്തിനകത്ത് കടന്നതോടെ പത്തായത്തിന്റെ വാതില്‍ അടയുകയും തുടര്‍ന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുകയായിരുന്നു. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് പത്തായത്തില്‍ അബോധാവസ്ഥയില്‍ കുട്ടികളെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

News, National, Children, Death, Hospital, Doctor, 5 kids die after getting trapped inside grain storage container in Rajasthan

Keywords: News, National, Children, Death, Hospital, Doctor, 5 kids die after getting trapped inside grain storage container in Rajasthan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?