ശരീരത്തില്‍ 5കിലോ സ്വര്‍ണം അണിഞ്ഞ് നാമനിര്‍ദേശ പത്രിക സമര്‍പണത്തിനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചിത്രം വൈറലാകുന്നു



ചെന്നൈ: (https://ift.tt/3eHV0hA) ശരീരത്തില്‍ 5കിലോ സ്വര്‍ണം അണിഞ്ഞ് നാമനിര്‍ദേശ പത്രിക സമര്‍പണത്തിനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചിത്രം വൈറലാകുന്നു. തിരുനെല്‍വേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ചര്‍ച്ചാ വിഷയം.

അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലെത്തി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. പനങ്ങാട്ടുപടൈ കക്ഷി കോര്‍ഡിനേറ്ററാണ് ഹരി നാടാര്‍. തനിക്ക് 11.2കിലോയുടെ സ്വര്‍ണസമ്പാദ്യമുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ അറിയിച്ചു.

News, National, India, Chennai, Election, Assembly Election, Assembly-Election-2021, Tamilnadu, Tamil Nadu polls: Independent candidate files nomination papers wearing 5 kg gold Jewellery


മുമ്പ് ചെന്നൈയില്‍ പി പി ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പിക്കാനെത്തിയ സ്ഥാനാര്‍ഥിയും ശ്രദ്ധ നേടിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണങ്ങളില്‍ മാത്രമല്ല നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ വരെ പുതുവഴി തേടുകയാണ് സ്ഥാനാര്‍ഥികള്‍. പാട്ടുപാടിയും പുഷ് അപ് ചെയ്തും വീല്‍ചെയറില്‍ വോട്ടുതേടിയും സ്ഥാനാര്‍ഥികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്.

Keywords: News, National, India, Chennai, Election, Assembly Election, Assembly-Election-2021, Tamilnadu, Tamil Nadu polls: Independent candidate files nomination papers wearing 5 kg gold Jewellery

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?