ദോഷ ജാതകമെന്ന ജ്യോല്‍സ്യന്റെ വാക്കുകേട്ട് 5വയസുകാരനെ പിതാവ് തീകൊളുത്തി കൊന്നു


ചെന്നൈ: (https://ift.tt/3bcff4D) തമിഴ്‌നാട് തഞ്ചാവൂരില്‍ ദോഷ ജാതകമെന്ന ജ്യോല്‍സ്യന്റെ വാക്കുകേട്ട് 5വയസുകാരനെ അച്ഛന്‍ തീകൊളുത്തി കൊന്നു. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി സായ് ശരണ്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. 

കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് അടുത്തിടെ ജ്യോല്‍സ്യന്‍ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പലപ്പോഴായി മകനെ ഉപദ്രവിച്ചു. അതേ ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി. അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയല്‍ക്കാരും ചേര്‍ന്ന് തഞ്ചാവൂര്‍ ഗവ. മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. 

News, National, India, Tamilnadu, Crime, Father, Son, Police, Case, Arrest, Killed, Hospital, Treatment, 5-year-old killed in Tamilnadu


അറസ്റ്റിലായ രാംകിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മന്നാര്‍ഗുഡി ജയിലിലടച്ചു. ജ്യോല്‍സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി  ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. 

Keywords: News, National, India, Tamilnadu, Crime, Father, Son, Police, Case, Arrest, Killed, Hospital, Treatment, 5-year-old killed in Tamilnadu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?