വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ യുവാവ് 4കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ പിടിയില്‍



പാലക്കാട്: (https://ift.tt/3kQggCK) വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ യുവാവ് 4കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ പിടിയില്‍. വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില്‍ (27)നെയാണ് ജില്ലാ ആന്റി നര്‍കോടിക്ക് സ്‌ക്വാഡും മഞ്ചേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മഞ്ചേരി ആനക്കയത്ത് നിന്നാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂടര്‍ അടക്കമാണ് ഇയാള്‍ പിടിയിലായത്. വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ വന്‍ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. 

News, Kerala, State, Palakkad, Smuggling, Drugs, Arrested, Accused, Man arrested with 4 kg cannabis in Manjeri


രണ്ടാഴ്ച മുന്‍പാണ് 10 കിലോ  കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വന്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നും എത്തുന്ന ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാന്‍ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Keywords: News, Kerala, State, Palakkad, Smuggling, Drugs, Arrested, Accused, Man arrested with 4 kg cannabis in Manjeri

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?