ഇതര ജാതിക്കാരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തിയ സംഭവം; മാതാപിതാക്കളടക്കം 4 പേര്‍ക്ക് വധശിക്ഷ

റാഞ്ചി: (www.kvartha.com 26.03.2021) ഝാര്‍ഖണ്ഡില്‍ ഇതര ജാതിക്കാരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാപിതാക്കളടക്കം നാലുപേര്‍ക്ക് വധശിക്ഷ. ഝാര്‍ഖണ്ഡിലെ ജില്ലാ കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ചന്ദ്വാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദന്‍ഗുഡിയില്‍ 2018 ആഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം. 

ഇതര ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പറഞ്ഞതിന്റെ പേരില്‍ സോണി കുമാരി എന്ന പെണ്‍കുട്ടിയെ മാതാപിതാക്കളും അമ്മാവനും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ഇവര്‍ സോണിയുടെ മൃതദേഹം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തിയതോടെ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

News, National, Crime, Killed, Parents, Court, Court Order, Police, Girl, 4, including victim’s parents, get death sentence for honour killing in Jharkhand

Keywords: News, National, Crime, Killed, Parents, Court, Court Order, Police, Girl, 4, including victim’s parents, get death sentence for honour killing in Jharkhand


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?