തിങ്കൾ, ചൊവ്വ ഉൾപെടെ 4 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: (www.kvartha.com 13.03.2021) ശനിയാഴ്ച മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ തുടർചയായി പ്രവർത്തിക്കില്ല. രണ്ടാംശനിയാഴ്ചയും, ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (15,16 തീയതികളിൽ) ബാങ്ക് പണിമുടക്കുമാണ്.

പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരായി ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്കാണ് നടക്കുന്നത്.ഇതിൽ പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്.

നാല് ദിവസം തുടർച്ചയായി ബാങ്കുകൾ മുടങ്ങുന്നതിനാൽ എടിഎമുകളിൽ പണം തീർന്നുപോകുമോ എന്ന ആശങ്കയുണ്ട്.

News, Bank, Banking, Closed, Kerala, News, State, Top-Headlines,

പുറത്തുനിന്നുള്ള ഏജൻസികൾ പണം നിറയ്ക്കുന്ന എടിഎമുകളിൽ പണം തീർന്നുപോകാനിടയില്ല. എന്നാൽ ബാങ്കുകൾ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമുകളിൽ പണത്തിന് ക്ഷാമം നേരിട്ടേക്കാം. ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഓൺസൈറ്റ് എടിഎമുകൾ ഉപയോഗിച്ച് പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.

Keywords: News, Bank, Banking, Closed, Kerala, News, State, Top-Headlines, Monday and Tuesday, Banks will be closed for 4 days, including Monday and Tuesday.< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?