മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്ന ബോടില്‍ നിന്ന് എകെ 47 തോക്ക് അടക്കം വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി തീര സംരക്ഷണസേന

കൊച്ചി: (https://ift.tt/2NAv2Bw) മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്ന ബോടില്‍ നിന്ന് 47 തോക്ക് അടക്കം വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി തീര സംരക്ഷണസേന. ബോടുകളില്‍ നിന്ന് എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തി.

എട്ട് ദിവസമായി മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു മൂന്ന് മത്സ്യബന്ധന ബോടുകള്‍. തുടര്‍ന്ന് തീര സംരക്ഷണ സേന ആസൂത്രിതമായി ബോടുകളെ വളഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് തോക്ക് അടക്കം വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. 

ബോടില്‍ എത്ര പേരുണ്ടെന്നോ ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. പിടികൂടിയ ബോടുകളുമായി കേരളാ തീരത്തേക്ക് വരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു. കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തില്‍ മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മയക്കുമരുന്നുമായെത്തിയ മൂന്ന് ശ്രീലങ്കന്‍ ബോടുകള്‍ തീര സംരക്ഷണ സേന പിടികൂടിയിരുന്നു.

News, Kerala, State, Kochi, Boat, Top-Headlines, Arrest, Coast Guard, Drugs, Pistol, Drugs and arms seized from Sri Lankan boats

നാര്‍കോടിക് സെല്ലിന്റെ ചോദ്യം ചെയ്യലില്‍ ബോടിലുണ്ടായിരുന്ന മയക്കുമരുന്ന് തീരസംരക്ഷണ സേനയെ കണ്ടപ്പോള്‍ കടലില്‍ ഉപേക്ഷിച്ചെന്ന് ബോടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ തീരസംരക്ഷമ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Keywords: News, Kerala, State, Kochi, Boat, Arrest, Top-Headlines, Coast Guard, Drugs, Pistol, Drugs and arms seized from Sri Lankan boats

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?