നിയമസഭാ തെരെഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർഥികളെ തിങ്കളാഴ്ച അറിയാം; 41 പേർ മത്സര രംഗത്ത്
കാസർകോട്: (www.kasargodvartha.com 21.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോൾ ജില്ലയിൽ അവശേഷിക്കുന്നത് 41 സ്ഥാനാര്‍ഥികൾ. പത്രിക പിൻവലിക്കാനുള്ള സമയപരിധിയായ മാർച് 22 കഴിഞ്ഞാൽ മാത്രമേ അന്തിമ ചിത്രം തെളിയുകയുള്ളൂ. സൂക്ഷ്മ പരിശോധനയിൽ 11 പത്രികകൾ തള്ളി. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് എട്ട്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ ഒമ്പത് എന്നിങ്ങനെയാണ് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രികകള്‍ സ്വീകരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം.
മുദ്രപത്രത്തില്‍ ഫോം 26 ഹാജരാക്കാത്തതിനാലും നോടറി അറ്റസ്റ്റ് ചെയ്യാത്തതിനാലും സ്ഥാനാര്‍ഥി ഒപ്പിടാത്തതിനാലും കാഞ്ഞങ്ങാട് മണ്ഡലത്തിൽ മുഹമ്മദ് എം എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. പാര്‍ടി ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതോടെ ഡമി സ്ഥാനാര്‍ഥികളായ മഞ്ചേശ്വരത്ത് എം അബ്ബാസ് (യുഡിഎഫ്), സതീഷ് ചന്ദ്ര ഭണ്ഡാരി (ബിജെപി), പി രഘുദേവന്‍ (എൽഡിഎഫ്), കാസർകോട്ട് മാഹിന്‍ കേളോട്ട് ((യുഡിഎഫ്), ഹരീഷ് എസ് (ബിജെപി), അബ്ദുല്‍ അസീസ് (ഐഎന്‍എല്‍), ഉദുമയിൽ ജനാര്‍ദനന്‍ ബി (ബിജെപി), സി ബാലന്‍ (എൽഡിഎഫ്) , കാഞ്ഞങ്ങാട്ട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (എൽഡിഎഫ്), പ്രശാന്ത് എം (ബിജെപി) , തൃക്കരിപ്പൂരിൽ സാബു അബ്രഹാമിന്റെ (എൽഡിഎഫ്) എന്നിവരുടെ പത്രിക തള്ളി.
അവശേഷിക്കുന്ന സ്ഥാനാർഥികൾ. മഞ്ചേശ്വരം മണ്ഡലത്തില്‍ 1. വി വി രമേശ് (എൽഡിഎഫ്), 2. സുന്ദര (ബി എസ് പി), 3. കെ സുരേന്ദ്രന്‍ (ബി ജെ പി), 4. എ കെ എം അശ്‌റഫ് (യുഡിഎഫ്), 5. പ്രവീണ്‍കുമാര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ടി ഓഫ് ഇന്ത്യ), 6. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍), 7. സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍).
കാസര്‍കോട് മണ്ഡലത്തില്‍ 1. എന്‍ എ നെല്ലിക്കുന്ന് (യുഡിഎഫ്), 2. വിജയ കെ പി (ബി എസ് പി), 3. ശ്രീകാന്ത് കെ (ബിജെപി), 4. രഞ്ജിത്ത് രാജ് എം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ടി ഓഫ് ഇന്ത്യ), 5. എം എ ലത്വീഫ് (എൽഡിഎഫ്), 6. അബ്ദുല്‍ അസീസ് (സ്വതന്ത്രന്‍), 7. നിഷാന്ത്കുമാര്‍ ഐ പി (സ്വതന്ത്രന്‍), 8. സുധാകരന്‍ കെ (സ്വതന്ത്രന്‍).
ഉദുമ മണ്ഡലത്തില്‍ 1. സി എച് കുഞ്ഞമ്പു (എൽഡിഎഫ്), 2. ബാലകൃഷ്ണന്‍ സി (യുഡിഎഫ്), 3. എ വേലായുധന്‍ (ബിജെപി), 4. ഗോവിന്ദന്‍ ബി (അംബേദ്കറൈറ്റ് പാര്‍ടി ഓഫ് ഇന്ത്യ), 5. കുഞ്ഞമ്പു കെ (സ്വതന്ത്രന്‍), 6. രമേശന്‍ കെ (സ്വതന്ത്രന്‍).
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1. ഇ ചന്ദ്രശേഖരന്‍ (എൽഡിഎഫ്), 2. എം ബാലരാജ് (ബി ജെ പി), 3. സുരേശന്‍ പി വി (യുഡിഎഫ്), 4. അബ്ദുൽ സമദ് ടി (എസ് ഡി പി ഐ), 5. ടി അബ്ദുൽ സമദ് (ജനതാദള്‍ യുനൈറ്റഡ്), 6. രേഷ്മ കരിവേടകം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ടി ഓഫ് ഇന്ത്യ), 7. അഗസ്റ്റിന്‍ (സ്വതന്ത്രന്‍), 8. കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍), 9. മനോജ് തോമസ് (സ്വതന്ത്രന്‍), 10. ശ്രീനാഥ് ശശി ടി സി വി (സ്വതന്ത്രന്‍), 11. സുരേഷ് ബി സി (സ്വതന്ത്രന്‍).
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1. രാജഗോപാലന്‍ എം (എൽഡിഎഫ്), 2. ഷിബിന്‍ ടി വി (ബിജെപി), 3. ലിയാഖത് അലി പി (എസ് ഡി പി ഐ), 4. മഹേഷ് ടി (വെല്‍ഫെയര്‍ പാര്‍ടി ഓഫ് ഇന്ത്യ), 5. സുധന്‍ ടി (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്‌സ് പാര്‍ടി ഓഫ് ഇന്ത്യ), 6. ജോസഫ് എം പി (യുഡിഎഫ്), 7. ജോസഫ് എം വി (സ്വതന്ത്രന്‍), 8. ജോയ് ജോണ്‍ (സ്വതന്ത്രന്‍), 9. ചന്ദ്രന്‍ എ കെ (സ്വതന്ത്രന്‍).
Keywords: Kasaragod, Kerala, News, Niyamasabha-Election-2021, Candidate, Manjeshwaram, Uduma, Kanhangad, Trikaripur, BJP, UDF, LDF, Muslim-league, INL, N.A.Nellikunnu, SDPI, K.Surendran, E.Chandrashekharan, 11 petitions rejected in Kasargod; 41 candidates are ready for the election.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment