ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് നിര്‍ദേശം നല്‍കി; 41കാരിയും 23കാരനും അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com 12.03.2021) ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് നിര്‍ദേശം നല്‍കിയ ഭാര്യ അറസ്റ്റില്‍. ദക്ഷിണ ഡെല്‍ഹിയില്‍ ഡിഫന്‍സ് കോളനിയിലാണ് സംഭവം. ബബിത(41)യാണ് ഭര്‍ത്താവ് ഭീംരാജി(45)നെ കൊലപ്പെടുത്താന്‍ കാമുകനായ രോഹന്(23) നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ രോഹനും അറസ്റ്റിലാണ്.
ചിരാഗ് ഡെല്‍ഹി സ്വദേശിയായ ഭീംരാജ് വെടിയേറ്റതിനെ തുടര്‍ന്ന് കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡെല്‍ഹി എയിംസില്‍ ചികിത്സയിലാണ്. ഭീംരാജിന്റെ ഭാര്യ ബബിതയും രോഹനും നാലു മാസമായി അടുപ്പത്തിലായിരുന്ന വിവരം അറിഞ്ഞതോടെ ബബിതയെ മര്‍ദിച്ചു. തുടര്‍ന്ന് ബബിത തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നും രോഹന്‍ മൊഴി നല്‍കി.
ബിഎസ്ഇസ് രാജധാനി പവറിലെ ഡ്രൈവറായ ഭീംരാജ് കാറിനകത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ ബൈകിലെത്തി രോഹന്‍ വെടിയുതിര്‍ത്തതിന് ശേഷം ബൈകില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തില്‍ രോഹനെ പിടികൂടുകയായിരുന്നു.
Keywords: New Delhi, News, National, Arrest, Arrested, Treatment, Police, hospital, Crime, Shot, Woman instructed to kill wife; 41-year-old woman and 23-year-old man arrested
Powered by Info News For You

Comments
Post a Comment