പരിഭ്രാന്തിയില്‍ തമിഴ്‌നാട്ടിലെ 3 ജില്ലകള്‍; ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും ഭീകരശബ്ദവും, നിരവധി സ്ഥലങ്ങളില്‍ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയര്‍ന്നു



ചെന്നൈ: (https://ift.tt/2PbioJO) ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും ഭീകരശബ്ദവും തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ പരിഭ്രാന്തി പരത്തി. നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നു. ശനിയാഴ്ച മയിലാടുതുറയ്, തിരുവരൂര്‍, കാരയ്ക്കല്‍ ജില്ലകളിലാണ് സംഭവം. പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട് പുറത്തേക്കോടി. 

ശനിയാഴ്ച രാവിലെ 8.15ഓടെ കുന്തളം, മയിലാടുതുറയ്, സിര്‍കായി, കൊള്ളിടം, പോരായര്‍, തരങ്കംപാടി, സെമ്പനാര്‍കോയില്‍, കാരയ്കല്‍, തിരുവരൂര്‍ നഗരങ്ങളില്‍ ഉഗ്രശബ്ദം കേള്‍ക്കുകയായിരുന്നു. പ്രദേശത്ത് ചെറിയ ഭൂചലനത്തിന് സമാനമായ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയര്‍ന്നതായും പറയുന്നു.  

News, National, India, Tamilnadu, Chennai, Earth Quake, Strange noise, tremor-like scenes trigger panic in Tamil Nadu districts


പ്രദേശവാസികള്‍ ഉടന്‍ തന്നെ പൊലീസ്, റവന്യൂ, ഫയര്‍ ഫോഴ്‌സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ഥ വസ്തുത വ്യക്തമായിട്ടില്ല. 

അതേസമയംതന്നെ പ്രദേശത്ത് ഒരു വ്യേമസേന വിമാനം താഴ്ന്നുപറന്നതും ആളുകളെ പരിഭ്രാന്തിയിലാക്കി. വ്യോമസേന വിമാനത്തില്‍നിന്ന് ശബ്ദം വന്നതാകാമെന്നും ഭൂചലനമുണ്ടായതിന്റെ വിവരങ്ങളൊന്നുമില്ലെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.

Keywords: News, National, India, Tamilnadu, Chennai, Earth Quake, Strange noise, tremor-like scenes trigger panic in Tamil Nadu districts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?