3 സ്ഥാനാര്‍ഥികളും മത്സരം കടുപ്പിച്ചതോടെ കോവളത്ത് തെരെഞ്ഞെടുപ്പ് പ്രവചനാതീതം

കോവളം: (www.kvartha.com 28.03.2021) സംസ്ഥാനത്തിന്റെ തലസ്ഥാന നഗരവുമായി തലസ്ഥാന നഗരവുമായി ബന്ധപ്പെട്ട് കിടക്കുന്ന മണ്ഡലമായ കോവളം ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ്. ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് എം വിന്‍സന്റ് ആണ്. നീല ലോഹിതദാസന്‍ നാടാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരക്കളത്തിലിറങ്ങിയപ്പോള്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും എത്തി. ജെഡിഎസിനാണ് കോവളം നിമസഭാ മണ്ഡലം സിപിഎം നല്‍കിയിരിക്കുന്നത്.

യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ് കോവളമെന്നും വിജയം ഉറപ്പാണെന്നും സിറ്റിങ് എംഎല്‍എ എം വിന്‍സെന്റ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോവളത്തിന്റെ വികസനങ്ങള്‍ ഫ്‌ലക്‌സ് ബോര്‍ഡുകളിലും പരസ്യ പ്രചാരണ രംഗത്തും സജീവമാക്കിയാണ് സ്ഥാനാര്‍ഥി എം വിന്‍സെന്റ് ഇത്തവണ പ്രചാരണ രംഗത്ത് എത്തിയിരിക്കുന്നത്. എംഎല്‍എ ആയിരിക്കെ മണ്ഡലത്തിനായി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും മനസിലുള്ള വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചുമാണ് എം വിന്‍സെന്റ് ജനങ്ങളിലേക്കിറങ്ങിയത്. 

News, Kerala, Election, BJP, LDF, UDF, NDA, Politics, Kovalam, Elections in Kovalam are unpredictable as all the 3 candidates intensified their contest

കോവളം മണ്ഡലത്തില്‍ പണി തീരാത്ത വിഴിഞ്ഞം തുറമുഖം പ്രധാന പ്രചാരണായുധമാണ്. ശബരിമല വിഷയവും, മോദിസര്‍കാരിന്റെ വികസന പദ്ധതികളും എന്‍ഡിഎക്ക് അനുകൂലമായി മാറുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ബിജെപിക്കകത്തെ ചെറിയ പ്രശ്നങ്ങള്‍ മുന്നണി കെട്ടുറപ്പിനെ ബാധിക്കില്ലെന്നും എന്‍ഡിഎ ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സ്ഥലത്തിന്റെയും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലോഹിതദാസന്‍ നാടാര്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വെള്ളവും വെളിച്ചവും റോഡുമെല്ലാം എത്തിക്കുന്നതില്‍ മുന്നില്‍നിന്ന ആളായതുകൊണ്ടുതന്നെ ഇനിയുള്ള മാറ്റം എങ്ങനെയാകണമെന്ന നിശ്ചയത്തിലാണ് അദ്ദേഹം. ഇപ്പോള്‍ കാക്കാമൂല പൂങ്കുളം മേല്‍പ്പാലത്തിന് 24.83 കോടിരൂപ കിഫ്ബി ഫണ്ടില്‍ നിന്ന് സര്‍കാര്‍ അനുവദിച്ച കാര്യവും നീലന്‍ വ്യക്തമാക്കി. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളം നിയമസഭാ മണ്ഡലത്തില്‍ 60,268 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സന്റ് വിജയിച്ചപ്പോള്‍ 57,653 വോടുകള്‍ നേടാനെ ജമീല പ്രകാശന് സാധിച്ചുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥി ടിഎന്‍ സുരേഷ് 30,987 വോടുകള്‍ സ്വന്തമാക്കിയതോടെ 2021ലേക്ക് എത്തുമ്പോള്‍ ബിജെപിയുടെ വോട് വിഹിതത്തില്‍ വര്‍ധനയുണ്ടാകുമെന്ന് വ്യക്തമാണ്. ഇതോടെ മണ്ഡലത്തിലെ വിജയത്തില്‍ ബിജെപി വോടുകള്‍ നിര്‍ണായകമാകും. നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി ഇത്തവണ രംഗത്തുള്ളത്. ഇത്തവണയും വിജയം ഉറപ്പാണെന്ന വിശ്വാസവുമായാണ് യുഡിഎഫ് രംഗത്തുള്ളത്. മൂന്ന് സ്ഥാനാര്‍ത്ഥികളും മത്സരം കടുപ്പിച്ചതോടെ കോവളത്ത് തെരെഞ്ഞെടുപ്പ് പ്രവചനാതീതമാണ്. 

Keywords: News, Kerala, Election, BJP, LDF, UDF, NDA, Politics, Kovalam, Elections in Kovalam are unpredictable as all the 3 candidates intensified their contest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?