ജോലി ആവശ്യത്തിനായി 36കാരന്റെ ആരോഗ്യപരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി; ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തില്‍ കഠാര, നെഞ്ചില്‍ കത്തിയുമായി യുവാവ് ജീവിച്ചത് ഒരു വര്‍ഷത്തിലധികം, സംഭവം ഇങ്ങനെ
മനില: (https://ift.tt/2PbioJO) ജോലി ആവശ്യത്തിനായി ഫിലിപീന്‍ യുവാവിന്റെ ആരോഗ്യപരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി. പരിശോധനയില്‍ തെളിഞ്ഞ ഞെട്ടിക്കുന്ന വിവരം ഇതായിരുന്നു. യുവാവിന്റെ ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തില്‍ കഠാര. നെഞ്ചില്‍ കത്തിയുമായി യുവാവ് ജീവിച്ചത് 14മാസത്തോളം.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫിലിപൈന്‍സിലെ കിഡാപവന്‍ സിറ്റിയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കെന്റ് റയാന്‍ ടോമാവോ (36) ആക്രമിക്കപ്പെട്ടത്. കത്തികൊണ്ട് പരിക്കേറ്റ കെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ തന്റെ മുറിവ് മാത്രമാണ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തതെന്നും ശരീരത്തിനകത്ത് അകപ്പെട്ട കത്തി എടുത്തുമാറ്റിയില്ലെന്നും യുവാവ് ആരോപിച്ചു.
ശരീരത്തിനകത്തുനിന്ന് കത്തിയെടുത്താല്‍ മാത്രമേ ഖനിയിലെ പുതിയ ജോലിയില്‍ യുവാവിന് പ്രവേശിക്കാന്‍ സാധിക്കൂ. ശരീരത്തില്‍ കത്തിയുമായി ജീവിക്കുന്ന ഒരാളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് അപകടകരമാണെന്ന് തൊഴിലുടമ പറഞ്ഞു.
'കഴിഞ്ഞവര്‍ഷം എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുറിവ് സൂക്ഷ്മമായി പരിശോധിച്ചില്ല. അവര്‍ ശരിയായി പരിശോധിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഇത് അവരുടെ തെറ്റാണ്. അവര്‍ തന്നെ ശരിയാക്കി നല്‍കണം' - കെന്റ് പ്രദേശിക മാധ്യമത്തോട് പറഞ്ഞു.
മുറിവുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ അത് തുന്നിച്ചേര്‍ത്തു. ശേഷം വേദന സംഹാരി നല്‍കുകയും വീട്ടിലേക്ക് അയക്കുകയുമായിരുന്നു. ശൈത്യകാലത്തും മറ്റും നെഞ്ചിന് വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. ശരീരത്തില്‍ കത്തിയുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേദന അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ സമീപിക്കാന്‍ പോലും തയാറായില്ല. വേദന മാറുന്നത് വരെ വിശ്രമിച്ചു. ഇപ്പോള്‍ അതിന്റെ യഥാര്‍ഥ കാരണം മനസിലായതായും കെന്റ് പറഞ്ഞു.
ശരീരത്തില്‍നിന്ന് കത്തി നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. എന്നാല്‍ അതിനുള്ള പണം തന്റെ കൈയിലില്ല. കത്തി നീക്കം ചെയ്യാന്‍ പണം കണ്ടെത്തണമെങ്കില്‍ ജോലി ചെയ്യണം. ജോലി ലഭിക്കണമെങ്കില്‍ കത്തി നീക്കം ചെയ്യുകയും വേണമെന്നും കെന്റ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment