ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ, എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി; യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: (www.kvartha.com 20.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. കഴിഞ്ഞദിവസം എല്‍ ഡി എഫ് തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നും അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും. ക്ഷേമ കമിഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ് ദാനങ്ങള്‍ ഉള്‍പെടുത്തിയുള്ളതാണ് പ്രകടനപത്രിക.
വാഗ്ദാനങ്ങള്‍ ഇങ്ങനെ;
*ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3000 രൂപയാക്കും
*ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ പരിഷ്‌കാര കമ്മീഷന്‍
*ന്യായ്പ പദ്ധതി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ
*ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
*അഞ്ചു ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും
*ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി
*എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
*കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍
*കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്
*അഞ്ചുലക്ഷം പേര്‍ക്ക് വീട്
*കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും
*ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
*എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം
*വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും
*പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും
*ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും
*സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും
*പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും
*റബറിന് 250 രൂപയും നെല്ലിന് 30 രൂപയും തേങ്ങയ്ക്ക് 40 രൂപയും താങ്ങുവില നിശ്ചയിക്കും
*തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും
*700 രൂപ മിനിമം കൂലി
Keywords: UDF Releases Election Manifesto, Thiruvananthapuram, News, Politics, Assembly-Election-2021, UDF, Ramesh Chennithala, Kerala.
Powered by Info News For You

Comments
Post a Comment