അമേരിക്കയില്‍ 3 മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം; ഒരാള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: (www.kvartha.com 17.03.2021) അമേരിക്കയിലെ അറ്റ്ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. വെടിയുതിര്‍ത്തതെന്ന് കരുതുന്ന റോബര്‍ട്ട് ആരോണ്‍ ലോങിനെ(21) പൊലീസ് അറസ്റ്റ് ചെയ്തു. വടക്കു കിഴക്കന്‍ അത്ലാന്റയിലാണ് സംഭവം.

ഇവിടത്തെ മൂന്ന് മസാജ് പാര്‍ലറുകളില്‍ അക്രമി വെടിയുതിര്‍ത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. റോബര്‍ട്ട് ആരോണ്‍ ലോങിനെ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Washington, News, World, Death, Shot dead, Killed, Police, Crime, Arrest, Eight killed, one arrested after 3 massage parlours shot up in US

Keywords: Washington, News, World, Death, Shot dead, Killed, Police, Crime, Arrest, Eight killed, one arrested after 3 massage parlours shot up in US


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?