മരം മുറിക്കുന്നതിനിടെ തടികഷ്ണം ദേഹത്ത് വീണ് 3 തൊഴിലാളികള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്
മംഗളൂരു: (www.kasargodvartha.com 10.03.2021) മരം മുറിക്കുന്നതിനിടെ വലിയ തടിക്കഷണം ദേഹത്ത് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബെല്‍ത്തങ്ങാടി പാട്രാമിലെ പ്രശാന്ത് കുംബര്‍ (21), സ്വസ്തിക് പൂജാരി (23), ഉപ്പിനങ്ങാടിയിലെ ഗണേഷ് (38) എന്നിവരാണ് മരിച്ചത്. ബെല്‍ത്തങ്ങാടിയിലെ പാട്രാമിലാണ് സംഭവം നടന്നത്.
ലോകയ്യ ഗൗഡ എന്നയാളുടെ പറമ്പില്‍ വലിയൊരു മരം മുറിക്കുന്നതിനിടെ അതിന്റെ തടിക്കഷണം അടിയില്‍ നിന്നിരുന്ന അഞ്ച് പേരുടെ ദേഹത്ത് വീഴുകയായിരുന്നു.
ബെല്‍ത്തങ്ങാടി സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദേഷ് പി ജി, ധര്‍മസ്ഥല സബ് ഇന്‍സ്‌പെക്ടര്‍ പവന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
Keywords: Mangalore, Karnataka, Top-Headlines, Death, Worker, Injured, Police, 3 workers died when a log fell on them while cutting wood; 2 people were injured.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment