ലോറി അപകടത്തിൽ പെട്ട് യുവാവ് മരിച്ചു; 2 പേർക്ക് പരിക്ക്
മംഗളൂരു: (www.kasargodvartha.com 19.03.2021) ആന്ധ്രാപ്രദേശിൽ ലോറി അപകടത്തിൽ പെട്ട് ഉള്ളാൾ സ്വദേശിയായ യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഉള്ളാൾ ഹരേക്കള ഐക്കുവിലെ മുഹമ്മദ് റഊഫ് (22) ആണ് മരിച്ചത്. പാവൂർ ഹരേകളയിലെ ശകീറിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. നാട്ടേക്കൽ സ്വദേശിയായ യുവാവാണ് പരിക്കേറ്റ മറ്റൊരാൾ.
ഒഡീഷയിൽ നിന്ന് മീനുമായി മംഗളൂരുവിലേക്ക് വരുന്ന വഴിയിലാണ് ലോറി അപകടത്തിൽ പെട്ടത്. ഒഡീഷയിൽ നിന്ന് 450 കിമീ ദൂരം സഞ്ചരിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച മംഗളൂരു നഗരത്തിലേക്ക് എത്തേണ്ട ലോറിയായിരുന്നു.
ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ട് വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: Mangalore, Karnataka, Ullal, Death, News, Accident, Accidental-Death, ap, Injured, Fish Lorry, Top- Headlines, Young man dies in lorry accident; 2 people were injured.
Powered by Info News For You

Comments
Post a Comment