ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; 2 മരണം
തിരുവനന്തപുരം: (www.kvartha.com 19.03.2021) ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചിറയിന്‍കീഴ് സ്വദേശികളായ മധു, ജോതി ദത്ത് എന്നിവരാണ് മരിച്ചത്. പുളിമൂട്ടില്‍കടവില്‍ നിന്ന് കരിന്ത്യകടവിലേക്ക് പോയ കാറാണ് അപകടത്തില്‍പെട്ടത്.
രാവിലെ ആറുമണിക്കായിരുന്നു അപകടം. നിയന്ത്രണം വിട്ടകാര്‍ റോഡില്‍ നിന്ന് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. പാര്‍ശ്വ ഭിത്തി ഇല്ലാത്തതിനാലാണ് കാര്‍ പുഴയിലേക്ക് മറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Thiruvananthapuram, News, Kerala, Accident, Death, Car, River, Car overturns in river; 2 died
Powered by Info News For You

Comments
Post a Comment