പ്രതിരോധ വാക്‌സിന്‍ 2 ഡോസ് സ്വീകരിച്ച ആശുപത്രി ജീവനക്കാരിക്ക് കോവിഡ്
കൊല്ലം: (www.kasargodvartha.com 17.03.2021) രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച് മൂന്നിനാണ് ഇവര്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തില്‍ ഉല്‍പാദിപ്പിക്കുകയുള്ളൂവെന്നും അതിനാല്‍ ഇക്കാലയളവില്‍ ജാഗ്രത തുടരണമെന്നും ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ സന്ധ്യ വ്യക്തമാക്കി. മുന്‍കരുതലുകളില്‍ വീഴ്ച സംഭവിച്ചാല്‍ കോവിഡ് പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
Keywords: Kollam, News, Kerala, Top-Headlines, COVID-19, Vaccinations, Health, Covid confirmed to the hospital employee who received the vaccine 2 dose
Powered by Info News For You

Comments
Post a Comment