മുംബൈയിലെ ആശുപത്രിയില്‍ തീപിടിത്തം; 2 മരണം, രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി

മുംബൈ: (www.kvartha.com 26.03.2021) മുബൈയിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 12.30 മണിയോടെ ഡ്രീംസ് മാള്‍ സണ്‍റൈസ് ആശുപത്രിയിലായിരുന്നു അപകടം. കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.

സംഭവസമയം 70ല്‍ അധികം രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി 22 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നു. അതേസമയം മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇക്കാര്യത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കുമെന്നും മുംബൈ മേയര്‍ കിഷോരി പണ്ഡേക്കര്‍ വ്യക്തമാക്കി.

Mumbai, News, National, Hospital, Fire, COVID-19, Patient, Death, Accident, Doctor, Fire At Mumbai Hospital, Over 70 Covid Patients Moved Out After Midnight

Keywords: Mumbai, News, National, Hospital, Fire, COVID-19, Patient, Death, Accident, Doctor, Fire At Mumbai Hospital, Over 70 Covid Patients Moved Out After Midnight


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?