തിരഞ്ഞെടുപ്പ്: 29 മുതല്‍ ആരംഭിക്കാനിരുന്ന സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷകള്‍ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ മാറ്റിവച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 22.03.2021) മാര്‍ച് 29 മുതല്‍ ആരംഭിക്കാനിരുന്ന സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷകള്‍ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ മാറ്റിവച്ചു. പരീക്ഷ നടത്തുന്ന പുതിയ തിയതി പിന്നീട് അറിയിക്കും. ഡെല്‍ഹി പോലീസ് സബ്ഇന്‍സ്‌പെക്ടര്‍, സിഎപിഎഫ്, സിഎച്ച്എസ്എല്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
മാര്‍ച് 29 മുതല്‍ 31 വരെയാണ് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.
Keywords: New Delhi, News, National, Examination, Education, Election: Staff Selection Commission Postpones Stenographer Grade C, D Examinations
Powered by Info News For You

Comments
Post a Comment