സിവില്‍ സെര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 27ന്; മാര്‍ച് 24വരെ അപേക്ഷ സമര്‍പിക്കാം
ന്യൂഡെല്‍ഹി: (https://ift.tt/3qnUHKZ) ഈ വര്‍ഷത്തെ സിവില്‍ സെര്‍വീസസ് പരീക്ഷയ്ക്ക് മാര്‍ച് 24വരെ അപേക്ഷ സമര്‍പിക്കാം. ജൂണ്‍ 27നാണ് പ്രിലിമിനറി പരീക്ഷ. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെര്‍വീസ്, ഇന്ത്യന്‍ പൊലീസ് സെര്‍വീസ് തുടങ്ങിയ കേന്ദ്ര സെര്‍വീസുകളിലെ 712 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ 22 എണ്ണം ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണമാണ്.
100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍, എസ് സി, എസ് ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് വേണ്ട. upsc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പിക്കേണ്ടത്.
ഇന്ത്യന്‍ ഫോറസ്റ്റ് സെര്‍വീസസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകൃത സെര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ എ എസ്, ഐ പി എസ് തസ്തികകളിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് അവസരം.
21-32 വയസാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷയെഴുതാന്‍ കഴിയുക.
Keywords: News, National, India, New Delhi, Education, Job, Examination, UPSC to accept online applications for civil services prelims till March 24
Powered by Info News For You

Comments
Post a Comment