ചരിത്രം കുറിച്ച് പോക്‌സോ കോടതി; 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത 21 കാരന് വധശിക്ഷ
ജയ്പുര്‍: (https://ift.tt/3s03W5B) ചരിത്രം കുറിച്ച് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതി. അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത 21 കാരന് വധശിക്ഷ. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി.
കഴിഞ്ഞ മാസം 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച് നീതിന്യായ ചരിത്രത്തില്‍ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
അഞ്ചുവയസ്സുകാരിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരിയാണ് കുട്ടിയെ തട്ടികൊണ്ടുപോയ വിവരം ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. കുറേക്കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പിക്കുകയും ചെയ്തു. ഇതിനാലാണ് ഇത്രയും വേഗം വിധി പുറപ്പെടുവിക്കാനായത്. പൊലീസിന്റെ അതിവേഗ നടപടിയെ കോടതി പ്രശംസിച്ചു.
കൃത്യമായ തെളിവുകളോടെയായിരുന്നു പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. 40 സാക്ഷികളെയും 250 രേഖകളും പൊലീസ് ഹാജരാക്കി. ഇതോടെയാണ് കോടതിയുടെ അതിവേഗ നടപടി.
Powered by Info News For You

Comments
Post a Comment