മാർച് 24 ലോക ക്ഷയരോഗ ദിനം: മരണ താണ്ഡവം തുടരുന്ന പഴയ രോഗം; ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ
- ഡോ. അബ്ദുൽ സത്താർ എ എ
(www.kvartha.com 23.03.2021) ഭൂമുഖത്തുള്ള അതിപ്രാചീന രോഗങ്ങളിലൊന്നാണ് ക്ഷയം. ഈജിപ്ഷ്യൻ മമികളിൽ നടത്തിയ പരീക്ഷണങ്ങളിലും, ഉപനിഷത്തുകളിലും വേദങ്ങളിലും ക്ഷയരോഗത്തെക്കുറിച്ചുള്ള സൂചനകൾ കാണുന്നുണ്ട്.
(www.kvartha.com 23.03.2021) ഭൂമുഖത്തുള്ള അതിപ്രാചീന രോഗങ്ങളിലൊന്നാണ് ക്ഷയം. ഈജിപ്ഷ്യൻ മമികളിൽ നടത്തിയ പരീക്ഷണങ്ങളിലും, ഉപനിഷത്തുകളിലും വേദങ്ങളിലും ക്ഷയരോഗത്തെക്കുറിച്ചുള്ള സൂചനകൾ കാണുന്നുണ്ട്.
ക്ഷയംപ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന അണുവാണ് രോഗ ഹേതു. 1882ൽ റോബർട്ട് കോക് എന്ന ശാസ്ത്രജ്ഞൻ ഈ രോഗാണുവിനെ കണ്ടെത്തുന്നത് വരെ, ക്ഷയരോഗവും ദൈവകോപം കൊണ്ടുണ്ടാവുന്നതാണെന്നും മരണം തന്നെയാണ് വിധിയെന്നും കരുതിയിരുന്നു. രോഗാണുവിനെ കണ്ടെത്തി നൂറ്റാണ്ടു തന്നെ കഴിഞ്ഞെങ്കിലും ക്ഷയം മരണ താണ്ഡവം തുടർന്നു കൊണ്ടേയിരിക്കുന്നു.
ക്ഷയരോഗം ഒരാഗോള വിപത്താണെന്നും അതിനെതിരെ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും ലോകാരോഗ്യ സംഘടന വളരെ മുമ്പുതന്നെ നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എന്തുകൊണ്ടൊ ക്ഷയരോഗ നിയന്ത്രണത്തിൽ നാം വേണ്ടത്ര കാര്യക്ഷമത പ്രകടിപ്പിക്കുന്നില്ല. പെട്ടെന്നുണ്ടാകുന്ന ഒരു രോഗത്തിനെതിരെ നാം പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ബോധവൽക്കരണവും അതീവ ജാഗ്രതയോടെ നടത്തുമ്പോൾ ഒരു വർഷം 10 മില്യൺ ക്ഷയരോഗികൾക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ പരിമിതം മാത്രം. ഉദാഹരണത്തിന് എബോള വൈറസ് രോഗത്തിനും പക്ഷിപ്പനിക്കും എയിഡ്സിനും, കോവിഡ്- 19 രോഗത്തിനും വേണ്ടി ആഗോളതലത്തിൽ പ്രതിരോധത്തിനും ചികിത്സക്കും, ബോധവൽക്കരണത്തിനും കാണിക്കുന്ന ജാഗ്രത ക്ഷയരോഗത്തിൻറെ കാര്യത്തിൽ നാം കാണിച്ചുവോ എന്നത് സംശയമാണ്.
ഓരോ വർഷവും മാർച് 24, റോബർട് കോക് ക്ഷയരോഗാണുവിനെ ലോകത്തിന് പറഞ്ഞു കൊടുത്ത ദിനം, ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ഓരോ വർഷവും പുതിയ മുദ്രാവാക്യവുമായാണ് ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾ തുടങ്ങുക. ക്ഷയരോഗം തടയുവാനുള്ള കൂട്ടുത്തരവാദിത്വം ഓരോ വ്യക്തിയിലും അർപ്പിക്കുകയും ചികിത്സ രോഗിയെ കേന്ദ്രീകരിച്ചുമുള്ളതാക്കുകയുമാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. ഇതിന് വേണ്ടി, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ കൂടാതെ മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെക്കൂടി, ക്ഷയരോഗത്തിനെതിരെ സാമൂഹിക ബോധവൽക്കരണം എന്ന തത്വവുമായാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് പോകുന്നത്. കൂടാതെ ചികിത്സയുടെയും പ്രതിരോധത്തിൻ്റെയും കാര്യത്തിൽ സർകാർ സ്വകാര്യ സേവനങ്ങളിൽ വ്യത്യാസമില്ലാതിരിക്കാൻ പബ്ലിക് പ്രൈവറ്റ് മിക്സ് എന്ന പരിപാടിയും ആഗോളതലത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ക്ഷയരോഗ നിയന്ത്രണം ഒരാഗോള അടിയന്തിരാവസ്ഥയായിട്ടാണ് ലോകാരോഗ്യ സംഘടന കാണുന്നത്. എന്ത് കൊണ്ട് ക്ഷയരോഗം ഇത്ര പ്രാധാന്യം അർഹിക്കുന്നു ?
ക്ഷയം എന്നത് ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ കൊല്ലുന്ന പകർച്ചവ്യാധിയാണ്. ഒരു വർഷത്തിൽ ഏകദേശം 14 ലക്ഷത്തോളം ആളുകൾ മരണമടയുന്നു. ഒരുകോടി ആൾക്കാർ രോഗികളാവുന്നു. രോഗികളാവുന്ന മൂന്നിൽ ഒരാൾ മാത്രമെ ചികിത്സയെടുക്കുന്നുള്ളു. കഫത്തിൽ രോഗാണുക്കളുള്ള ഒരു രോഗി ഒരു വർഷം കൊണ്ട് 10 മുതൽ 15 പേർക്ക് രോഗം പകർത്താം.
ക്ഷയ രോഗത്തെക്കുറിച്ചുള്ള ഒരു പ്രധാന തെറ്റിദ്ധാരണയാണ് ഇതൊരു പാരമ്പര്യ രോഗമാണെന്നുള്ളത്. പക്ഷെ ഇതൊരു പാരമ്പര്യരോഗമല്ല. മറ്റു പകർച്ചവ്യാധികളെപ്പോലെത്തന്നെ ചികിത്സിച്ചാൽ ഭേദമാകുന്ന ഒരു രോഗം. ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കുന്നു. ശ്വാസകോശങ്ങളെയാണ് ക്ഷയരോഗാണു ഏറ്റവും എളുപ്പത്തിൽ കീഴടക്കുന്നത്. രോഗം പകരുന്നത് വായുവിലൂടെയാണ്. രോഗം ബാധിച്ച ഒരു രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും കഫത്തിൻ്റെ തന്മാത്രകളിലൂടെ ലക്ഷക്കണക്കിനു രോഗാണുക്കൾ വായുവിലേക്ക് പ്രവഹിക്കുന്നു. ഈ കണികകൾ മറ്റൊരാളുടെ ശ്വാസകോശങ്ങളിലെത്തിയാൽ അവിടെ അണുബാധയുണ്ടാവുകയും രോഗം പകരുകയും ചെയ്യുന്നു.
രണ്ടാഴ്ചയോ അതിലധികമോ നീണ്ടു നിൽക്കുന്ന കഫമുള്ള ചുമ സാധാരണ ചികിത്സകൊണ്ട് മാറുന്നില്ലെങ്കിൽ ക്ഷയമാവാം. വൈകുന്നേരങ്ങളിലുണ്ടാവുന്ന വിട്ടുമാറാത്ത പനി, തൂക്കം കുറയുക, വിശപ്പില്ലായ്മ, നെഞ്ചുവേദന, രക്തം ചുമച്ചു തുപ്പുക തുടങ്ങിയവയും ക്ഷയരോഗം കൊണ്ടാവാം. മറ്റവയവങ്ങൾക്കുള്ള ക്ഷയരോഗമാണെങ്കിൽ പ്രസ്തുത അവയവങ്ങൾക്കനുസരിച്ചുള്ള ലക്ഷണങ്ങളായിരിക്കും.
ശ്വാസകോശ ക്ഷയരോഗ നിർണയം വളരെ എളുപ്പമാണ്. കഫ പരിശോധന വഴി സാധിക്കും. ചിലപ്പോൾ നെഞ്ചിൻ്റെ എക്സറെ പരിശോധനയും വേണ്ടി വന്നേക്കും. സങ്കീർണമായ ഘട്ടങ്ങളിൽ നൂതനമായ പരിശോധനകളും ആവശ്യമായേക്കാം. ക്ഷയം പൂർണമായും ചികിത്സിച്ചു മാറ്റാൻ പറ്റുന്ന ഒരസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കീഴിൽ ലോകത്തെല്ലായിടത്തും ഒരേ തരത്തിലുള്ള ചികിത്സയാണ് നിലവിലുള്ളത്. ആറു മാസം തുടർചയായുള്ള ചികിത്സകൊണ്ട് രോഗമുക്തി കൈവരിക്കാം.

രോഗപ്പകർച തടയാനും ചികിത്സ നൽകാനും 1962 മുതൽ തന്നെ നമ്മുടെ നാട്ടിൽ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുണ്ട്. പിന്നീടത് പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പരിപാടിയാക്കി. ഇപ്പോൾ ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയാണിത്. 2035 ആവുമ്പോൾ ക്ഷയരോഗ നിർമാർജനം സാധ്യമാവണം എന്നതാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്. ഒരു ആരോഗ്യ പ്രവർത്തകൻറെ മേൽനോട്ടത്തിൽ ക്ഷയരോഗ മരുന്നുകൾ നൽകുകയാണ് ചെയ്യുന്നത്. കേരളത്തിലെ എല്ലാ സർകാർ ആശുപത്രികളിലും, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ മരുന്നുകൾ സൗജന്യമാണ്. തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി രോഗനിർണയവും ചെയ്യുന്നു. ആറ് മാസം മുടങ്ങാതെ മരുന്ന് കഴിക്കണം. ഇടയ്ക്ക് വെച്ച് ചികിത്സ നിർത്തുന്നവർക്ക് പിന്നീട് മരുന്നുകൾ ഫലിക്കാതെ വരുകയും, രോഗം മൾടിഡ്രഗ് റസിസ്റ്റൻറ് ടുബർകുലോസിസ് എന്ന ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യും.
രോഗികൾക്കിടയിലുള്ള മദ്യപാനവും പുകവലിയും രോഗം ഭേദമാകാതിരിക്കാനുള്ള കാരണങ്ങളാണ്. കൂടാതെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള അജ്ഞത, പരിസര ശുചിത്വമില്ലാത്ത ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിലും, തീരപ്രദേശങ്ങളിലും താമസിക്കുന്നവർ, സ്ഥിരതാമസക്കാരല്ലാത്തവർ, പോഷകാഹാരക്കുറവ്,തുടങ്ങിയവയും രോഗമുക്തി നേടാത്തതിനുള്ള മറ്റു കാരണങ്ങളാണ്. എയിഡ്സിൻറെ ആവിർഭാവവും ക്ഷയരോഗികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. 50 ശതമാനം എയിഡ്സ് രോഗികളിലും ക്ഷയരോഗ ലക്ഷണങ്ങൾ കാണുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 26 ലക്ഷത്തിൽപരം ക്ഷയരോഗികളുണ്ട്. ഓരോ വർഷവും 4,40,000 മരണവും നടക്കുന്നു. ലോകത്താകമാനം 14 ലക്ഷം മരണവും. അതു കൊണ്ടു തന്നെ ക്ഷയരോഗം ഒരു ആഗോള അത്യാഹിതമാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പ്രസക്തിയേറെയാണ്. 2035 ആവുമ്പോൾ നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാം എന്ന ലക്ഷ്യം കൈവരിക്കാം. അതിനായി ലോകാരോഗ്യ സംഘടനയോടൊപ്പം നമുക്കും കൈകോർക്കാം.

Keywords: Article, Treatment, Hospital,World, Dr.. Abdul Sathar A A, March 24 is World Tuberculosis Day; Symptoms, prevention, and treatment of chronic illness.
Powered by Info News For You

Comments
Post a Comment