സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തി, വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി 22കാരന്‍
ഭോപാല്‍: (www.kvartha.com 14.03.2021) മധ്യപ്രദേശില്‍ സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി 22കാരന്‍. ജബല്‍പുര്‍ സ്വദേശി ധീരജ് ശുക്ല(22)യാണ് രാമങ്കര ഗ്രാമവാസിയായ ബ്രിജേഷ് ബര്‍മനെ(35) കൊലപ്പെടുത്തിയത്. സംഭവത്തില്‍ ധീരജിനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കാമുകനെ കൊലപ്പെടുത്തി മിനിട്ടുകള്‍ക്കകം ധീരജിന്റെ സഹോദരി തൂങ്ങിമരിച്ചു.
രണ്ട് മാസം മുമ്പ് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അന്യമതസ്ഥനായ ബ്രിജേഷിനൊപ്പം ധീരജിന്റെ സഹോദരി ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇരുവരെയും കണ്ടെത്തുകയും സ്വന്തം വീടുകളിലേക്ക് മടക്കി അയക്കുകയും ചെയ്യുകയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ധീരജ് ബ്രിജേഷിന്റെ ഇരുകൈകളും വെട്ടിമാറ്റുകയും പിന്നീട് തലയറുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ബ്രിജേഷിന്റെ വെട്ടിയെടുത്ത തലയും കോടാലിയുമായി ധീരജ് ജബല്‍പുര്‍ സ്‌റ്റേഷനിലെത്തി. ശരീരത്തിന്റെ ബാക്കി ഭാഗം എവിടെയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
Keywords: News, National, Crime, Killed, Death, Police, Police Station, 22 year old man killed man
Powered by Info News For You

Comments
Post a Comment