ഇന്ത്യ-പാകിസ്ഥാന്‍ ടി20 പരമ്പര നടന്നേക്കുമെന്ന് റിപോര്‍ട്; ഔദ്യോഗിക സ്ഥിരീകരണമില്ല
മുംബൈ: (https://ift.tt/3slBuvg) ഇന്ത്യ-പാകിസ്ഥാന്‍ ടി20 പരമ്പര ഈ വര്‍ഷാവസാനം നടന്നേക്കുമെന്ന് പാക് ദിന പത്രമായ ജംഗ് റിപോര്‍ട് ചെയ്തു. ആറ് ദിവസം മാത്രം നീളുന്ന പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളാകും ഉണ്ടാകുകയെന്നും റിപോര്‍ടില്‍ പറയുന്നു. എന്നാല്‍ ഇതിന് ബിസിസിഐയുടെയോ പാക് ക്രികെറ്റ് ബോര്‍ഡിന്റെയോ ഔദ്യോഗിക സ്ഥിരീകരണമില്ല.
നിലവിലെ ക്രികെറ്റ് കലണ്ടര്‍ അനുസരിച്ച് ഇരു ടീമുകളും തമ്മിലുള്ള ഒരു പൂര്‍ണ പരമ്പര സാധ്യമല്ലെങ്കിലും ആറ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ടി20 പരമ്പരക്ക് വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാക്കിസ്ഥാന്‍ ക്രികെറ്റ് ബോര്‍ഡിന് നിര്‍ദേശം ലഭിച്ചുവെന്നാണ് റിപോര്‍ടില്‍ പറയുന്നത്.
എന്നാല്‍ ഇന്ത്യാ-പാക് പരമ്പര നടക്കുമെന്ന വാര്‍ത്തകള്‍ പാക് ക്രികെറ്റ് ബോര്‍ഡ് പ്രതിനിധികള്‍ നിഷേധിച്ചെങ്കിലും നടക്കാനുള്ള സാധ്യത അവര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുമില്ല. പരമ്പര നടക്കുകയാണെങ്കില്‍ ഇന്ത്യ പാകിസ്ഥാന്‍ സന്ദര്‍ശിക്കേണ്ടിവരുമെന്നും കഴിഞ്ഞ തവണ പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തിയതിനാല്‍ ആണിതെന്നും റിപോര്‍ടില്‍ പറയുന്നു
2012-2013നുശേഷം ഇന്ത്യ-പാക് പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
Powered by Info News For You

Comments
Post a Comment