ജസ്പ്രീത് ബുമ്രയും സഞ്ജന ഗണേശും തമ്മിലുള്ള വിവാഹം ഗോവയില്‍ വച്ച്; വിവാഹത്തിന് 20 പേര്‍ മാത്രം, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഉള്‍പെടെ വിലക്ക്
പനജി: (www.kvartha.com 15.03.2021) ഇന്ത്യന്‍ ക്രികെറ്റ് താരം ജസ്പ്രീത് ബുമ്രയും ക്രികെറ്റ് ഷോകളിലെ അവതാരകയെന്ന നിലയില്‍ ശ്രദ്ധേയയായ മോഡല്‍ സഞ്ജന ഗണേശും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച ഗോവയില്‍ വച്ചു നടക്കുമെന്ന് റിപോര്‍ട്ട്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പെടെ 20 പേര്‍ മാത്രം പങ്കെടുക്കുന്ന, ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തുന്നതെന്നും റിപോര്‍ടുണ്ട്.
ടെലിവിഷന്‍ പ്രേക്ഷകരായ ഇന്ത്യന്‍ ക്രികെറ്റ് ആരാധകര്‍ക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യന്‍ ക്രികെറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കും മുന്‍പും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎലില്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്.
Keywords: Indian fast bowler Jasprit Bumrah to marry Sanjana Ganesan today in Goa: Report, Goa, News, Cricket, Marriage, Mobile Phone, Report, National.
Powered by Info News For You
വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ ഞായറാഴ്ച ഗോവയില്‍ പൂര്‍ത്തിയായതായാണ് വിവരം. തിങ്കളാഴ്ച നടക്കുന്ന വിവാഹച്ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഉള്‍പെടെ വിലക്കുണ്ടെന്നും അറിയിപ്പുണ്ട്. ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായ ബുമ്ര ഇന്‍ഗ്ലന്‍ഡിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളില്‍ നിന്ന് പിന്‍മാറിയതോടെയാണ് വിവാഹ വാര്‍ത്ത സജീവമായത്.
ഇതിനു പിന്നാലെ ഇന്‍ഗ്ലന്‍ഡിനെതിരായ നാലാം ക്രികെറ്റ് ടെസ്റ്റില്‍ നിന്നു കൂടി ബുമ്ര അവധിയെടുത്തതോടെ വിവാഹ വാര്‍ത്ത കൂടുതല്‍ വ്യാപകമായി. മലയാളി നടിയായ അനുപമ പരമേശ്വരനാണ് ബുമ്രയുടെ ഭാവി വധുവെന്ന് വരെ റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് സഞ്ജന ഗണേശന്റെ രംഗപ്രവേശം.
ടെലിവിഷന്‍ പ്രേക്ഷകരായ ഇന്ത്യന്‍ ക്രികെറ്റ് ആരാധകര്‍ക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യന്‍ ക്രികെറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കും മുന്‍പും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎലില്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്.
Keywords: Indian fast bowler Jasprit Bumrah to marry Sanjana Ganesan today in Goa: Report, Goa, News, Cricket, Marriage, Mobile Phone, Report, National.
Powered by Info News For You
Comments
Post a Comment