സൂയസ് കനാലിനു കുറുകെ കുടുങ്ങിയ കപ്പല്‍ നീക്കാന്‍ 20,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യണം; എടുത്ത് മാറ്റേണ്ടത് ഒളിംപിക് നീന്തല്‍ക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍!



കെയ്‌റോ: (https://ift.tt/3rwugmJ) രാജ്യാന്തര കപ്പല്‍പ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവര്‍ ഗിവണ്‍ ചരക്കുകപ്പല്‍ വലിച്ചുനീക്കാന്‍ സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കനാല്‍ അതോറിറ്റി. അതായത് എടുത്ത് മാറ്റേണ്ടത് ഒളിംപിക് നീന്തല്‍ക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍. എന്നാല്‍ മാത്രമേ 12 മുതല്‍ 16 മീറ്റര്‍ വരെ (39 മുതല്‍ 52 അടി വരെ) ആഴത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ കപ്പലിനു നിലവിലുണ്ടായിരിക്കുന്ന തടസം മാറി യാത്ര തുടരാനും സാധിക്കും. 

കപ്പലിന്റെ മുന്‍ഭാഗത്തുള്ള ബല്‍ബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം  15,000 മുതല്‍ 20,000 ഘനമീറ്റര്‍ വരെ മണല്‍ നീക്കേണ്ടതുണ്ട്. മണലും ചെളിയും നീക്കം ചെയ്യാനുള്ള കഠിനപ്രയത്‌നം തുടരുകയാണ്. 

ജാപനീസ് ഷിപിങ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ളതാണ് എവര്‍ ഗിവണ്‍ കപ്പല്‍. 400 മീറ്റര്‍ നീളവും 224,000 ടണ്‍ ഭാരമുള്ള കപ്പല്‍ നീക്കം ചെയ്യാന്‍ ആഴ്ചകളെടുക്കുമെന്നാണ് നിഗമനം. 23നു പുലര്‍ച്ചെ കനത്ത കാറ്റിലാണു കനാലിലെ ഒറ്റവരി പാതയ്ക്കു കുറുകെ ചരക്കുകപ്പല്‍ കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ചരക്കു കപ്പല്‍ ഗതാഗതം മുടങ്ങിയത് ആഗോള വ്യാപര മേഖലയ്ക്കു തിരിച്ചടിയായി. 

News, World, Egypt, Cairo, Boat Accident, Boat, Technology, Suez Canal authorities need to remove up to 706,000 cubic feet of sand to free the Ever Given


ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയാണ്. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും സൂയസ് കനാല്‍ വഴിയാണ്. ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4.4 ശതമാനവും ഇതു വഴിയാണ്.

അതേ സമയം സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലിലെ ജീവനക്കാര്‍ ഇന്ത്യക്കാര്‍. ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് കപ്പല്‍. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സമുദ്രപാതയിലുണ്ടായ ട്രാഫിക് ബ്ലോക് നീക്കാനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ക്യാബിന്‍ ക്രൂവിനേക്കുറിച്ചുള്ള വിവരങ്ങള്‍ വരുന്നത്. 

ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും 25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപോര്‍ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപോര്‍ട്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട് ഷിപ് മാനേജ്‌മെന്റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സെര്‍വീസ് നിയന്ത്രിക്കുന്നത്.

Keywords: News, World, Egypt, Cairo, Boat Accident, Boat, Technology, Suez Canal authorities need to remove up to 706,000 cubic feet of sand to free the Ever Given

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?