കോവിഡ്-19: ഇത്തവണ യുഎഇയില്‍ റമദാന്‍ ടെന്റുകള്‍ക്ക് അനുമതിയില്ല



ദുബൈ: (https://ift.tt/2Oc2RIZ) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം യുഎഇയില്‍ റമദാന്‍ ടെന്റുകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡം കര്‍ശനമായി നടപ്പിലാക്കാനുമാണ് ടെന്റുകള്‍ക്ക് അനുമതി നിഷേധിച്ചതെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം അറിയിച്ചു. 

അതിനാല്‍ ഇത്തരം ടെന്റുകളിലൂടെയുള്ള സൗജന്യ നോമ്പുതുറ വിഭവങ്ങള്‍ വിതരണം ഇത്തവണയുണ്ടാകില്ല. വ്രതമെടുക്കുന്ന ബാചിലേര്‍സിനും തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്നവര്‍ക്കും ഏറെ ആശ്വാസമായിരുന്നു പള്ളികള്‍ക്കു സമീപം ഒരുക്കുന്ന കൂടാരങ്ങള്‍. 

News, World, Gulf, Dubai, UAE, COVID-19, Ramadan, Food, Festival, Health, Health and Fitness, COVID-19: Dubai cancels all permits for Ramadan tents to comply with safety measures


അതേസമയം കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നുകൊണ്ട് രോഗപ്രതിരോധ നടപടികളും ഊര്‍ജിതമായി. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുകയും നിരവധി സ്ഥാപനങ്ങള്‍ അടപ്പുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വിവിധ എമിറേറ്റുകളില്‍ തുടരുന്നു.  ചൊവ്വാഴ്ച 15 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Keywords: News, World, Gulf, Dubai, UAE, COVID-19, Ramadan, Food, Festival, Health, Health and Fitness, COVID-19: Dubai cancels all permits for Ramadan tents to comply with safety measures

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?