പയസ്വിനി പുഴയില്‍ 18 വയസുകാരന്‍ മുങ്ങി മരിച്ചു

സുള്ള്യ: (www.kasargodvartha.com 09.03.2021) 18 വയസുകാരനായ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. പുത്തൂര്‍ ദര്‍ബേത്തടുക്കയിലെ ഗോപാലകൃഷ്ണ ഭട്ടിന്റെ മകന്‍ ഉദാനേശ്വര ഭട്ട് ആണ് മരിച്ചത്. 

An 18-year-old boy drowns in Payaswini River


പ്ലസ് ടുവിന് ശേഷം ഉദാനേശ്വര ഭട്ട് അരമ്പൂരിലെ ഭരദ്വാജ ആശ്രമത്തില്‍ ചേര്‍ന്ന് വേദങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച അഞ്ച് മണി കഴിഞ്ഞ് ഉദാനേശ്വരയും ആറ് സുഹൃത്തുക്കളും പുഴയില്‍ കുളിക്കാന്‍ പോയി. കുളിക്കുന്നതിനിടെ ഉദാനേശ്വര വെള്ളത്തില്‍ മുങ്ങിപോവുകയായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. പിന്നീട് ആശ്രമത്തില്‍ തിരിച്ചെത്തിയ ശേഷമാണ് ഉദാനേശ്വര കൂടെയില്ലെന്ന വിവരം അവര്‍ അറിഞ്ഞത്. 

തുടര്‍ന്ന് സുഹൃത്തക്കള്‍ തിരച്ചില്‍ തുടങ്ങി. നദീതീരത്ത് ഉദാനേശ്വരന്റെ ചെരിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശ്രമം അധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ആശ്രമത്തിലെ അന്തേവാസികളും തിരച്ചില്‍ ആരംഭിച്ചു. രാത്രിയോടെ പുഴയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.

Keywords: Sullia, Karnataka, News, Death, Drown, Student, Puthur, River, Swimming, Friend, An 18-year-old boy drowns in Payaswini River.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?