വായ്ക്കകത്തും ചെരിപ്പിനുള്ളിലുമായി കടത്താൻ ശ്രമിച്ച 18.75 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശിയടക്കം 2 പേർ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
മംഗളൂരു: (www.kasargodvartha.com 29.03.2021) മംഗളൂരു വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ കാസർകോട് സ്വദേശിയടക്കം 2 പേർ പിടിയിലായി. കാസർകോട്ടെ ശുകൂർ മൊയ്‌തീൻ കുഞ്ഞി (48), കർണാടക ഭട്കൽ സ്വദേശി മിസ്‌രി നസീമുൽ ഗനി (44) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 18.75 ലക്ഷം രൂപ വിലമതിക്കുന്ന 405 ഗ്രാം സ്വർണം പിടിച്ചെടുത്തു.
തിങ്കളാഴ്ച രാവിലെ ദുബൈയിൽ നിന്നെത്തിയ എയർ ഇൻഡ്യ, സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. പ്രത്യേകം രൂപ കല്പന ചെയ്ത ചെരിപ്പിലും വായ്ക്കകത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അന്വേഷണം പുരോഗമിക്കുകയാണ്. ഡെപ്യൂടി കമീഷണർ ഡോ. കപിൽ ഗേഡ്, രാകേഷ് കുമാർ, സന്ദീപ് എം എസ്, ചന്ദ്രമോഹൻ മീന എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരെ പിടികൂടിയത്.
അടുത്ത ദിവസങ്ങളിലായി വൻ സ്വർണ വേട്ടയാണ് മംഗളൂരു വിമാനത്താവളത്തിൽ നടക്കുന്നത്. അനവധി പേരാണ് ഇതിനോടകം പിടിയിലായത്. കഴിഞ്ഞ ദിവസം ദമ്പതികളും പിടിയിലായിരുന്നു.
< !- START disable copy paste -->
Powered by Info News For You

Keywords: Mangalore, News, Karnataka, Kerala, Kasaragod, Gold, Jewellery, Airport, Seized, Two persons including a Kasaragod resident, were arrested at the Mangalore airport.
Powered by Info News For You

Comments
Post a Comment