18 വര്‍ഷത്തിന് ശേഷം നീതി; സ്‌കൂളിന് മുന്നില്‍ നിന്ന് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്ന ഭീകരന്റെ വധശിക്ഷ നടപ്പാക്കി വിമതവിഭാഗം



ഗുവാഹത്തി: (https://ift.tt/3c0v1ip) 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കി യുണൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ഒരു വിഭാഗം. നിരപരാധിയായ 8 വയസുകാരിക്കെതിരായ മനുഷ്യത്വരഹിതവും ക്രൂരവുമായ കുറ്റകൃത്യത്തിന് നന്ദോയെ 'വിചാരണ ചെയ്തു വധിച്ചതായി' യുഎന്‍എല്‍എഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2021ല്‍ സ്ത്രീകള്‍ക്കു നല്‍കുന്ന സമ്മാനമാണിതെന്നാണ് വധശിക്ഷയെ അവര്‍ വിശദീകരിച്ചത്.

News, National, India, Crime, Case, Punishment, Murder case, Killed, Child, Dead Body, Molestation, Manipur Militant Killed By Rebels For Molestation-Murder Of 8-Year-Old 18 Years Ago


2003ലാണ് മുന്‍മന്ത്രിയുടെ മകളെ ടോക്‌ചോം നന്ദോ സിങ് എന്ന കെസിപി നന്ദോ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിനായി കൊലപ്പെടുത്തിയത്. മണിപ്പൂര്‍ ജയിലില്‍നിന്ന് രക്ഷപെട്ട ഇയാളുടെ വധശിക്ഷ എവിടെവച്ചാണ് നടപ്പാക്കിയതെന്ന് വ്യക്തമായിട്ടില്ല. തീവ്രവാദസംഘടന വധശിക്ഷ നടപ്പാക്കുന്നതിന്റെയും മൃതദേഹത്തിന്റെയും ചിത്രം പുറത്തുവിട്ടിട്ടുണ്ട്.

സ്‌കൂളിനു മുന്നില്‍നിന്ന് 2003 നവംബര്‍ മൂന്നിനാണ് മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയത്. ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം കുട്ടിയുടെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Keywords: News, National, India, Crime, Case, Punishment, Murder case, Killed, Child, Dead Body, Molestation, Manipur Militant Killed By Rebels For Molestation-Murder Of 8-Year-Old 18 Years Ago

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?