17 വയസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് ഷൂ നക്കിപ്പിക്കുകയും പുക വലിപ്പിക്കുകയും ചെയ്തു; വിഡിയോ പ്രചരിച്ചതിന് പിന്നാലെ 20കാരന്‍ അറസ്റ്റില്‍
ജബല്‍പൂര്‍: (https://ift.tt/3bJSMfw)17 വയസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് ഷൂ നക്കിപ്പിക്കുകയും പുക വലിപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊണ്ട് ഷൂ നക്കിപ്പിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് പാസി എന്ന 20കാരനെ അറസ്റ്റ് ചെയ്തത്.
രണ്ടായിരം രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. നാലുപേരാണ് കുട്ടിയെ അക്രമിച്ചത്. കുട്ടിയെ ഇവര്‍ പലതവണ അടിക്കുകയും സിഗരറ്റ് വലിപ്പിക്കാനും എല്ലാവരുടേയും ഷൂ വൃത്തിയാക്കാനും നക്കാനും നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കുട്ടിയെ തല്ലിച്ചതച്ച വിഡിയോ പുറത്തുവന്നത്.
Keywords: News, National, India, Madya Pradesh, Abuse, Video, Parents, Police, Complaint, Arrest, MP: Minor made to smoke cigarette and lick shoes, video goes viral
Powered by Info News For You

Comments
Post a Comment