മധ്യപ്രദേശില്‍ പ്രതിയോടൊപ്പം ബലാത്സംഗത്തിനിരയായ 16കാരിയോടും ക്രൂരത; കെട്ടിയിട്ട് മര്‍ദിച്ചശേഷം 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ച് റോഡിലൂടെ നടത്തിച്ചു


ഭോപാല്‍: (https://ift.tt/31tmiAA) മധ്യപ്രദേശിലെ  ആദിവാസി ഭൂരിപക്ഷ മേഖലയായ അലിരാജ്പുര്‍ ജില്ലയില്‍ പ്രതിയോടൊപ്പം ബലാത്സംഗത്തിനിരയായ 16കാരിയോടും ക്രൂരത. പെണ്‍കുട്ടിയുടെയും പ്രതിയുടെയും കൈകള്‍ കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദിച്ചശേഷം 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ച് റോഡിലൂടെ നടത്തിച്ച് ഗ്രാമീണര്‍. സംഭവത്തെ തുടര്‍ന്ന് ബലാത്സംഗ പ്രതിയെയും ഗ്രാമവാസികളായ അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

സമീപ ഗ്രാമത്തിലെ 21കാരനായ യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി 16കാരി തുറന്നുപറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബന്ധുക്കള്‍ യുവാവിനെയും തന്നെയും മര്‍ദിക്കുകയും കൈകള്‍ കെട്ടിയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. 

News, National, India, Madhya Pradesh, Bhoppal, Police, Complaint, Arrested, Molestation, Minor girls, Madhya Pradesh: Molestation survivor, accused tied and paraded in village; 6 held


16കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സബ് ഡിവിഷനല്‍ ഓഫിസര്‍ ദിലീപ് സിങ് ബില്‍വാല്‍ പറഞ്ഞു. 'പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 21കാരനെതിരെയാണ് ഒരു കേസ്. പെണ്‍കുട്ടിയെയും യുവാവിനെയും മര്‍ദിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച ഗ്രാമവാസികള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് മറ്റൊരു കേസ്' -ദിലീപ് സിങ് ബില്‍വാല്‍ പറഞ്ഞു.

ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പെണ്‍കുട്ടിയെയും പ്രതിയെയും കയറില്‍ കെട്ടിയിട്ട് അടിക്കുകയും വഴിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു.

Keywords: News, National, India, Madhya Pradesh, Bhoppal, Police, Complaint, Arrested, Molestation, Minor girls, Madhya Pradesh: Molestation survivor, accused tied and paraded in village; 6 held

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?