കള്ളന്‍ കപ്പലില്‍! സ്വന്തം വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍


വയനാട്: (https://ift.tt/3c9v8JQ) സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍. കോട്ടത്തറ മൈലാടി അടുവാട്ടില്‍ മുഹമ്മദ് ഷാഫി(25)യെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 16 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നാണ് യുവാവ് മുങ്ങിയത്. വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.

കല്‍പ്പറ്റ നഗരത്തില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഷാഫിയെ കല്‍പറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത് കമ്പളക്കാട് പൊലീസിന് കൈമാറുകയായിരുന്നു. സ്വര്‍ണം വിറ്റ് വാങ്ങിയ ലാപ്‌ടോപ്, ക്യാമറ, മൊബൈല്‍ എന്നിവ പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 

News, Kerala, State, Wayanad, Accused, Arrest, Remanded, Theft, Robbery, Police, Complaint, Family, Court, Man arrested for stealing 16 sovereign gold jewelry from his house


ഇയാളുടെ കൈവശത്തുനിന്ന് അഞ്ചു പവനോളം സ്വര്‍ണം കണ്ടെത്തി. ബാക്കി 11 പവന്‍ സ്വര്‍ണം സംസ്ഥാനത്തിനു പുറത്തും മാറ്റുമായി വില്‍പന നടത്തിയതായാണ് വിവരം. കമ്പളക്കാട് എ ടി എം കവര്‍ച കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, State, Wayanad, Accused, Arrest, Remanded, Theft, Robbery, Police, Complaint, Family, Court, Man arrested for stealing 16 sovereign gold jewelry from his house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?