ചെടി പിഴുതെടുത്തതിന് 12 കാരിയെ ക്രൂരമായി മര്‍ദിച്ച ശേഷം തീ കൊളുത്തിയതായി പരാതി
പട്‌ന: (www.kvartha.com 21.03.2021) ചെടി പിഴുതെടുത്തതിന് 12 കാരിയെ ക്രൂരമായി മര്‍ദിച്ച ശേഷം തീ കൊളുത്തിയതായി പരാതി. ബിഹാറിലെ ബെഗുസാരയ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ് സംഭവം. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിനാണ് കുട്ടിയുടെ അയല്‍വാസിയായ സിക്കന്തറാണ് ഈ ക്രൂര കൃത്യം ചെയ്തത്. സിക്കന്തറിന്റെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതുകളയുകയായിരുന്നു.
ഇത് കണ്ട സിക്കന്തറും ഭാര്യയും ഇയാളുടെ മകളും ചേര്‍ന്ന് 12 കാരിയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് മണ്ണണ്ണയൊഴിച്ച തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കുകയും സിക്കന്തറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Keywords: Patna, News, National, Complaint, Police, Crime, Attack, Girl, Arrest, Neighbour attacked 12-year-old girl for uprooting plant in Bihar
Powered by Info News For You

Comments
Post a Comment