പെരിയ ഇരട്ടക്കൊല: പീതാംബരന്‍ ഉള്‍പ്പടെ 11 പ്രതികളെ ചോദ്യം ചെയ്യാന്‍ സിബിഐയോട് കോടതി


കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി സിബിഐക്ക് അനുമതി നല്‍കി. ജയിലില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ എറണാകുളം സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഹരജി സ്വീകരിച്ച കോടതി പ്രതികളെ ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച അനുമതി നല്‍കുകയായിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരന്‍(54), സി.ജെ സജി(51), കെ.എം സുരേഷ്(27), കെ അനില്‍കുമാര്‍(33), കുണ്ടംകുഴി മലാംകടവിലെ എ അശ്വിന്‍(18),ആര്‍ ശ്രീരാഗ്(22), ജി ഗിജിന്‍(26), തന്നിത്തോട്ടെ എ മുരളി(36), കണ്ണോത്തെ ടി രഞ്ജിത്(24), പ്രദീപന്‍(38), പാക്കം വെളുത്തോളിയിലെ എ സുബീഷ്(29) എന്നിവരാണ് ജയിലില്‍ കഴിയുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?